മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ശ്രീകൃഷ്ണപുരത്തിന്
text_fieldsതിരുവനന്തപുരം: മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തിനുള്ള സർക്കാറിെൻറ സ്വരാജ് ട്രോഫി പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിന്. രണ്ടാം സ്ഥാനം എറണാകുളം മുളന്തുരുത്തി പഞ്ചായത്തും മൂന്നാം സ്ഥാനം കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തും നേടി. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീൽ വാർത്തസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനം നേടിയ പഞ്ചായത്തിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 20 ലക്ഷവും മൂന്നാം സ്ഥാനത്തിന് 15 ലക്ഷവും ലഭിക്കും. ഇതിനു പുറമേ, സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും നൽകും. മികച്ച ജില്ല പഞ്ചായത്തിനുള്ള പുരസ്കാരം പത്തനംതിട്ടക്കാണ്. എറണാകുളം ജില്ല പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനത്തിന് 25ലക്ഷവും രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപയും ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. മികച്ച േബ്ലാക്ക് പഞ്ചായത്തിനുള്ള പുരസ്കാരം കോട്ടയം ളാലം േബ്ലാക്കിനാണ്. രണ്ടാം സ്ഥാനം എറണാകുളം പള്ളുരുത്തിക്ക്. മൂന്നാം സ്ഥാനം പത്തനംതിട്ട പുളിക്കീഴിന്.
ജില്ലതലത്തിലും പഞ്ചായത്തുകൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ പ്രത്യേകം നിർണയിച്ച് അവാർഡ് നൽകുന്നുണ്ട്. ചില ജില്ലകളിൽ രണ്ടാം സ്ഥാനത്തേക്ക് പരിഗണിക്കാൻ മാനദണ്ഡങ്ങൾ പാലിച്ച പഞ്ചായത്തുകളില്ലെന്ന് മന്ത്രി പറഞ്ഞു. ഇടുക്കിയിൽനിന്ന് മാനദണ്ഡങ്ങൾ പാലിച്ച പഞ്ചായത്തുകൾ ഇല്ലായിരുെന്നന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തിയതിനുള്ള മഹാത്മാ പുരസ്കാരം ഇടുക്കി ഇടമലക്കുടി പഞ്ചായത്തിനാണ്. രണ്ടാം സ്ഥാനം പാലക്കാട് അഗളി പഞ്ചായത്തിനും മൂന്നാം സ്ഥാനം വയനാട് മീനങ്ങാടി പഞ്ചായത്തിനുമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ശ്രദ്ധേയവും നൂതനവുമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കിയ തൃശൂർ എറിയാട് പഞ്ചായത്തിനും ആലപ്പുഴയിലെ ബുധന്നൂർ, കൊല്ലത്തെ ശാസ്താംകോട്ട, വെസ്റ്റ് കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകൾക്കും പ്രത്യേക പുരസ്കാരം നൽകും.
ജില്ലതലത്തിൽ സ്വരാജ് ട്രോഫിക്ക് അർഹമായ മികച്ച പഞ്ചായത്തുകൾ:
തിരുവനന്തപുരം 1-വക്കം, കൊല്ലം 1 -കുന്നത്തൂർ, പത്തനംതിട്ട 1-തുമ്പമൺ, ആലപ്പുഴ 1- വീയപുരം, 2 -കുമാരപുരം, കോട്ടയം 1 -തീക്കോയി, എറണാകുളം 1-മുളന്തുരുത്തി, 2 -മണീട്, തൃശൂർ 1 -വള്ളത്തോൾ നഗർ, പാലക്കാട് 1 -ശ്രീകൃഷ്ണപുരം, 2 -പുതുക്കോട്, മലപ്പുറം 1 -പുലാമന്തോൾ, 2 -കോഡൂർ, കോഴിക്കോട് 1 -നാദാപുരം, വയനാട് 1 -കണിയാമ്പറ്റ, കണ്ണൂർ 1 -പാപ്പിനിശ്ശേരി, 2 -ചെമ്പിലോട്, കാസർകോട് 1 -ചെറുവത്തൂർ.
ജില്ലതലത്തിൽ മഹാത്മാ പുരസ്കാരം നേടിയ പഞ്ചായത്തുകൾ:
തിരുവനന്തപുരം 1 -കിഴുവിലം, 2 -മുദാക്കൽ, കൊല്ലം 1 -നെടുവത്തൂർ, 2 -കുമ്മിൾ, ആലപ്പുഴ- 1 കോടംതുരുത്ത്, 2 വെണ്മണി, കോട്ടയം- 1മുണ്ടക്കയം, 2 േമലുകാവ്, ഇടുക്കി- 1 ഇടമലക്കുടി, 2 വട്ടവട, എറണാകുളം - 1 എളങ്കുന്നപ്പുഴ, 2 നായരമ്പലം, തൃശൂർ -1 നാട്ടിക, 2 അടാട്ട്, പാലക്കാട് -1അഗളി, 2 പുത്തൂർ, മലപ്പുറം -1ആതവനാട്, 2 നിറമരുതൂർ, കോഴിക്കോട് -1 മാവൂർ, 2 മടവൂർ, വയനാട് -1മീനങ്ങാടി, 2 നൂൽപ്പുഴ, കണ്ണൂർ -1 കതിരൂർ, 2 കോളയാട്, കാസർകോട് -1 മടിക്കൈ, 2 പടന്ന.
19ന് പെരിന്തൽമണ്ണയിൽ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
