തിരുവനന്തപുരം: ഏത് വിപത്തും വരട്ടെ, ഞങ്ങളെ കാക്കാൻ പിണറായി ഉണ്ടെന്ന് കേരളത്തിലെ ജനങ്ങൾ പറയുകയാണെന്ന് എം. സ്വാരജ് എം.എൽ.എ. പ്രതിപക്ഷത്തിന് അത് സഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വഴിയേ പോയിരുന്നവർ മുഖ്യമന്ത്രിയുടെ കസേരയിൽ കയറിയിരുന്ന കാലം കഴിഞ്ഞു. കേരളത്തിെൻറ ചരിത്രത്തിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയെ പ്രതിപക്ഷം എന്തു ചെയ്യാനാണ് ശ്രമിക്കുന്നത്. പ്രാണനെടുക്കാൻ ശ്രമിച്ചിട്ട് നടക്കാത്തതിനാൽ ഇപ്പോൾ പ്രചരണങ്ങൾ അഴിച്ചു വിടുന്നു.
ഈ പ്രതിപക്ഷത്തെ അധമെമന്നാണ് വിശേഷിപ്പിക്കാനാകുക. കേരളത്തിൽ മാധ്യമങ്ങളും പ്രതിപക്ഷവും തമ്മിൽ അവിശുദ്ധ സഖ്യമാണ്. നാല് മാധ്യമങ്ങൾ കുടെയുണ്ടെന്ന് കരുതി കേരളത്തെ ഇരുട്ടത്ത് നിർത്താൻ പ്രതിപക്ഷത്തെ ശ്രമിക്കരുത്. പരാജയപ്പെടുന്ന വാദങ്ങൾ മാത്രം ഉന്നയിക്കുന്നവരായിരിക്കുന്നു പ്രതിപക്ഷം. അതുകൊണ്ട് പരാജയപ്പെടാനുള്ള അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ അദ്ഭുതമില്ല. പ്രതിപക്ഷത്തിെൻറ അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണെന്നും അദ്ദേഹം പറഞ്ഞു.