അൻവർ എന്നോട് വ്യക്തിപരമായി വിരോധമുള്ള ആളല്ല -സ്വരാജ്
text_fieldsമലപ്പുറം: അൻവൻ എന്നോട് വ്യക്തിപരമായി വിരോധമുള്ള ആളല്ലെന്ന് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി സ്വരാജ്. എതിർ ക്യാമ്പിലെ ആശയക്കുഴപ്പം തന്നെ ആഹ്ലാദിപ്പിക്കുന്നില്ലെന്ന് സ്വരാജ് പറഞ്ഞു.
ഇതിലൊന്നും പ്രതീക്ഷയർപ്പിച്ചല്ല ഞങ്ങൾ മത്സരരംഗത്തേക്ക് ഇറങ്ങിയത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് അവർ പരിഹരിക്കണം. തെരഞ്ഞെടുപ്പ് സമയമായത് കൊണ്ടാണ് അൻവർ ചിലതെല്ലാം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 'എന്നോട് വിരോധമുള്ളയാളല്ല അൻവർ, തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ തന്നെ ഈ സന്ദര്‍ഭത്തിലും സാഹചര്യത്തിലുമാകും.
അതിനോരോന്നിനും മറുപടി പറഞ്ഞ് കലഹിച്ച് പോകേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ അതെല്ലാം സ്പോട്സ്മാന്‍ സ്പിരിറ്റിലെടുത്ത് പോകുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് എതിരായ ട്രോളുകളെ സർഗാത്മകമായി കാണുന്നുവെന്ന് എം സ്വരാജ്. ജനാധിപത്യത്തിൽ ഇതൊക്കെ ആസ്വദിക്കാവുന്നതാണ്. അത് എല്ലാകാലത്തും ഉണ്ടാകുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സ്വരാജ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
രാവിലെ 11 മണിയോടെ ജാഥയായി ഓഫീസിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സ്വരാജ് അറിയിച്ചിരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥി മോഹൻജോർജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി അൻവർ എന്നിവരും ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

