Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിരുദ...

ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജം, അന്വേഷിക്കാതെ പൊലീസും സർക്കാറും

text_fields
bookmark_border
swapna-suresh.jpg
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷ് ഐ.​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ല​ഭി​ക്കാ​നാ​യി സ​മ​ർ​പ്പി​ച്ച ബി.​കോം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജം. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഡോ. ​ബാ​ബാ സാ​ഹി​ബ് അം​ബേ​ദ്ക​ര്‍ ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ സ​ര്‍വ​ക​ലാ​ശാ​ല ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. 

സ്വ​പ്‌​ന ഈ ​സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍ഥി ആ​യി​രു​ന്നി​ല്ലെ​ന്നും സ​ര്‍വ​ക​ലാ​ശാ​ല​യി​ലോ അ​തി​ന്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലോ ബി.​കോം കോ​ഴ്‌​സ് ത​ന്നെ ഇ​ല്ലെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക​ൺ​ട്രോ​ള​ർ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍ ഡോ. ​വി​വേ​ക് എ​സ്. സാ​ഥെ വ്യ​ക്ത​മാ​ക്കി.

സ​ര്‍ട്ടി​ഫി​ക്ക​റ്റി​ലെ ഒ​പ്പും സീ​ലും വ്യാ​ജ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളി​ലെ സു​ര​ക്ഷാ​മു​ദ്ര​ക​ളും ഇ​ല്ല. സ്വ​പ്‌​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്​ പ്രൈ​സ് വാ​ട്ട​ര്‍ഹൗ​സ് കൂ​പ്പേ​ഴ്‌​സ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

എ​യ​ര്‍ ഇ​ന്ത്യ സാ​റ്റ്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​താ​ണ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്. ബി​രു​ദം യോ​ഗ്യ​ത​യാ​യി പ​രി​ഗ​ണി​ച്ചാ​ണ് കേ​ര​ള ഐ.​ടി ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡി​ൽ ജോ​ലി ല​ഭി​ച്ച​ത്. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - swapnas fake degree certificate -kerala news
Next Story