Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്നയുടെ...

സ്വപ്നയുടെ നിയമനം: മുഖ്യമന്ത്രിയുടെ വാദത്തിൽ പൊരുത്തക്കേട്

text_fields
bookmark_border
സ്വപ്നയുടെ നിയമനം: മുഖ്യമന്ത്രിയുടെ വാദത്തിൽ പൊരുത്തക്കേട്
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്ത്​ കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷി​ന് നി​യ​മ​നം ന​ല്‍കി​യ​തി​ല്‍ ഐ.​ടി വ​കു​പ്പി​ന് പ​ങ്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദ​ത്തി​ല്‍ പൊ​രു​ത്ത​ക്കേ​ട്. വി​ഷ​ന്‍ ടെ​ക്നോ​ള​ജി എ​ന്ന സ്ഥാ​പ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി​രു​ന്ന സ്വ​പ്‌​ന​യെ പ്രൈ​സ് വാ​ട്ട​ര്‍ ഹൗ​സ് കൂ​പ്പേ​ഴ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ഐ.​ടി വ​കു​പ്പാ​ണെ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

വി​ഷ​ന്‍ ടെ​ക്നോ​ള​ജീ​സ് വ​ഴി​യാ​ണ് പ്രൈ​സ് വാ​ട്ട​ര്‍ഹൗ​സ് കൂ​പ്പേ​ഴ്സ് സ്വ​പ്‌​ന​യെ നി​യോ​ഗി​ച്ച​ത്. ഒ​രു വ​ര്‍ഷ ക​രാ​ര്‍ ആ​യ​തി​നാ​ലാ​ണ് സ്വ​ന്തം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​തെ ബാ​ഹ്യ ഏ​ജ​ന്‍സി വ​ഴി സ്പേ​സ് പാ​ര്‍ക്കി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തി​യ​ത്. ഇ​ത്ര​യും പ​രി​ശോ​ധി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് ശ​രി​യാ​ണെ​ന്ന് ക​രു​താം.

‘ആ ​വി​വാ​ദ വ​നി​ത​ക്ക്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ഐ.​ടി വ​കു​പ്പു​മാ​യും ഇ​വ​ര്‍ക്ക് നേ​രി​ട്ട് ഒ​രു ബ​ന്ധ​വു​മി​ല്ല’ എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍. 
എ​ന്നാ​ല്‍, പ്രൈ​സ് വാ​ട്ട​ര്‍ ഹൗ​സ് കൂ​പ്പേ​ഴ്സ് ക​മ്പ​നി​യി​ലേ​ക്ക് ആ​രാ​ണ് സ്വ​പ്‌​ന​യെ റ​ഫ​ര്‍ ചെ​യ്ത​തെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തു​മ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ വ്യ​ക്ത​മാ​കു​ന്ന​ത്. സ്വ​പ്ന​യു​ടെ നി​യ​മ​ന​ത്തെ കു​റി​ച്ച് ശി​വ​ശ​ങ്ക​ര്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ സ്വ​പ്ന വി​ഷ​ന്‍ ടെ​ക്നോ​ള​ജീ​സി​ല്‍ ആ​യി​രു​ന്നു. അ​വ​ര്‍ക്ക് പ്രൈ​സ് വാ​ട്ട​ര്‍ ഹൗ​സ് കൂ​പ്പേ​ഴ്സു​മാ​യി ഹ്ര​സ്വ​കാ​ല മാ​നേ​ജ്മ​െൻറ്​ ക​രാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. 

ഐ.​ടി വ​കു​പ്പ് പ്രൈ​സ് വാ​ട്ട​ര്‍ ഹൗ​സ് കൂ​പ്പേ​ഴ്സി​ന് സ്വ​പ്ന​യു​ടെ പ്രൊ​ഫൈ​ല്‍ സ്വ​ത​ന്ത്ര പ്ര​ഫ​ഷ​ന​ല്‍ റ​ഫ​റ​ന്‍സാ​യി ഫോ​ര്‍വേ​ഡ് ചെ​യ്തു. അ​ഭി​മു​ഖ​ത്തി​നു​ശേ​ഷം അ​വ​ര്‍ സ്വ​പ്‌​ന​യെ സ്പേ​സ് പാ​ര്‍ക്കി​ല്‍ നി​യ​മി​ച്ചു. ഇ​തി​ൽ നി​ന്ന്​ സ്വ​പ്ന​യെ പ്രൈ​സ് വാ​ട്ട​ര്‍ഹൗ​സ് കൂ​പ്പേ​ഴ്സി​ന് ശി​പാ​ര്‍ശ ചെ​യ്ത​ത് ഐ.​ടി വ​കു​പ്പാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala newsPinarayi VijayanPinarayi Vijayan
News Summary - swapnas appointment contradiction statements -kerala news
Next Story