Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണം പിടിച്ച ദിവസം...

സ്വർണം പിടിച്ച ദിവസം സ്വപ്​ന തിര​ുവനന്തപുരത്ത്​ ഉണ്ടായിരുന്നുവെന്ന് കസ്​റ്റംസ്​​

text_fields
bookmark_border
സ്വർണം പിടിച്ച ദിവസം സ്വപ്​ന തിര​ുവനന്തപുരത്ത്​ ഉണ്ടായിരുന്നുവെന്ന് കസ്​റ്റംസ്​​
cancel
camera_alt?????? ??????

തിരുവനന്തപുരം: വിമാനത്താവളത്തിൽ സ്വർണം പിടിച്ചെടുത്ത ദിവസം സ്വപ്​ന സു​രേഷ്​ തിര​ുവനന്തപുരത്ത്​ ഉണ്ടായിരുന്നതായി കസ്​റ്റംസി​​െൻറ ക​ണ്ടെത്തൽ. സ്വപ്​നയുടെ ടവർ ലൊക്കേഷൻ പരിശോധിച്ച​തിൽ നിന്നാണ്​ ഇവർ തലസ്ഥാന​ത്തെ ഹെദർ ഫ്ലാറ്റി​​െൻറ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്​. രാവിലെ ഒമ്പത്​ മണി മുതൽ ഉച്ച 12.16 വരെയാണ്​ ഇവർ അവിടെയുണ്ടായിരുന്നത്​. കൂടാതെ പ്രതികളായ റമീസും ജലാലും ഇൗ ദിവസം ഇൗ ടവർ ലൊക്കേഷൻ പരിധിയിൽ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്​. 

പ്രതിദിനം 3000 രൂപ നിരക്കിൽ രണ്ട്​ മുറികൾ ആറ്​ ദിവസത്തേക്കാണ്​ ഫ്ലാറ്റിൽ ബുക്ക്​ ചെയ്​തിരുന്നത്​. ​പ്രതിക​ൾ ചേർന്ന്​ ഇവിടെ ആസൂത്രണം നടത്തിയിട്ടുണ്ടെന്നാണ്​ അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 

കള്ളക്കടത്ത്​ നടന്ന ദിവസം പ്രതികളായ റമീസും ജലാലും ഇൗ ഫ്ലാറ്റിൽ എത്തിയിരുന്നതായും സൂചനയുണ്ട്​. സ്വപ്​ന, സരിത്​, സന്ദീപ്​, റമീസ്​ തുടങ്ങിയ പ്രതികൾക്കെതിരെ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റും(ഇ.ഡി) കേസെട​ുത്തിട്ടുണ്ട്​.

സന്ദീപും റമീസും കള്ളക്കടത്തി​​െൻറ മുഖ്യ ആസൂത്രകരാണെന്ന്​ കസ്​റ്റംസ്​ വ്യക്തമാക്കി. റമീസാണ്​ സ്വർണം കടത്താനായി വിവിധ മാർഗങ്ങൾ തയാറാക്കുന്നത്​. തുടർന്ന്​ സ്വർണക്കടത്തിന്​ പണം മുടക്കാൻ തയാറുള്ളവരെ ജലാൽ മുഖേന കണ്ടെത്തുന്നു. കള്ളക്കടത്തിലൂടെ ലഭിക്കുന്ന ലാഭ വിഹിതം ജലാൽ തന്നെയാണ്​ പണം മുടക്കിയവർക്ക്​ നൽകുന്നതെന്നാണ്​ കണ്ടെത്തൽ​. 

കള്ളക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച്​ പ്രതികൾ സ്വത്ത്​ സമ്പാദനം നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ​ ഇ.ഡി വിശദമായ അന്വേഷണം നടത്തും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThiruvananthapuram News
News Summary - swapna were in thiruvananthapuram when caught gold smuggling -kerala news
Next Story