Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്​നയെ വീണ്ടും...

സ്വപ്​നയെ വീണ്ടും ചോദ്യം ചെയ്​തു

text_fields
bookmark_border
സ്വപ്​നയെ വീണ്ടും ചോദ്യം ചെയ്​തു
cancel

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി സ്വ​പ്​​ന​യെ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ വി​ഭാ​ഗം (ഇ.​ഡി) വീ​ണ്ടും ചോ​ദ്യം ചെ​യ്​​തു. അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ൽ ക​ഴി​യു​ന്ന സ്വ​പ്​​ന​യെ അ​വി​ടെ​യെ​ത്തി​യാ​ണ്​ ചോ​ദ്യം​ചെ​യ്​​ത​ത്. രാ​വി​ലെ പ​ത്തി​ന്​​ ആ​രം​ഭി​ച്ച ചോ​ദ്യം​ചെ​യ്യ​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ നീ​ണ്ടു. കോ​ട​തി അ​നു​മ​തി​യോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം സ്വ​പ്​​ന​യെ​യും മ​റ്റൊ​രു പ്ര​തി​യാ​യ സ​ന്ദീ​പ്​ നാ​യ​രെ​യും ഇ.​ഡി ചോ​ദ്യം ചെ​യ്​​തി​രു​ന്നു.

അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച വീ​ണ്ടും ചോ​ദ്യം​ചെ​യ്​​ത​ത്. ബി​നാ​മി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും യു.​എ.​എ​ഫ്.​എ​ക്​​സ്​ സൊ​ലൂ​ഷ്യ​ൻ​സ്​ എ​ന്ന സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചും ബി​നീ​ഷ്​ കോ​ടി​യേ​രി​യു​മാ​യു​ള്ള ബ​ന്ധം, ബി​നീ​ഷി​െൻറ സു​ഹൃ​ത്ത്​ അ​ബ്​​ദു​ൽ ല​ത്തീ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞ​താ​യാ​ണ്​ വി​വ​രം. ക​മീ​ഷ​ൻ ഇ​ന​ത്തി​ലു​ൾ​പ്പെ​ടെ ല​ഭി​ച്ച പ​ണം വി​ദേ​ശ​നാ​ണ​യ​ങ്ങ​ളാ​ക്കി മാ​റ്റി വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്തി​യെ​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ചോ​ദി​ച്ച​റി​ഞ്ഞ​ത്. രൂ​പ ഡോ​ള​റാ​ക്കി മാ​റ്റി​ന​ൽ​കി​യ സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും തേ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ്വ​പ്​​ന​യെ ചോ​ദ്യം​ചെ​യ്​​ത​ത്.

2018ൽ ​യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്​ ഫ​ണ്ടു​പ​യോ​ഗി​ച്ച്​ ന​ട​ത്തി​യ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണം കൈ​മാ​റി​യ​ത്​ കാ​ർ പാ​ല​സ്​ എ​ന്ന സ്ഥാ​പ​ന ഉ​ട​മ​യാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫി​നാ​യി​രു​ന്നെ​ന്ന്​ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക്​ മ​ു​മ്പാ​കെ സ്വ​പ്​​ന നേ​ര​ത്തേ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ബി​നീ​ഷ്​ കോ​ടി​യേ​രി​യു​ടെ ബി​നാ​മി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​െൻറ​കൂ​ടി ഭാ​ഗ​മാ​യി​രു​ന്നു ചോ​ദ്യം ​െച​യ്യ​ലെ​ന്നാ​ണ്​ വി​വ​രം. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ​ത​ന്നെ കോ​ട​തി​യി​ൽ ഇ.​ഡി സ​മ​ർ​പ്പി​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandram gold smuggling
News Summary - Swapna Suresh was questioned again
Next Story