Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്​ന സുരേഷ് തൻെറ...

സ്വപ്​ന സുരേഷ് തൻെറ മരുമകളല്ല; വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിയെടുക്കും -തമ്പാനൂർ രവി

text_fields
bookmark_border
സ്വപ്​ന സുരേഷ് തൻെറ മരുമകളല്ല; വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിയെടുക്കും -തമ്പാനൂർ രവി
cancel

തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്​ന സുരേഷ് തൻെറ മരുമകൾ ആണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിനെതിരെ കോൺഗ്രസ്​ നേതാവ്​ തമ്പാനൂർ രവി.  വ്യാജപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതിനെത്തുടർന്നാണ്​ തമ്പാനൂർ രവിയുടെ പ്രതികരണം. 

ചില സൈബർ സഖാക്കളുടെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. സ്വപ്​ന സുരേഷ് എന്ന സ്ത്രീയെ എനിക്കോ  കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായാണ്​ ഇതിനെ കാണുന്നുതെന്നും തമ്പാനൂർ രവി അറിയിച്ചു. 

വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡി.ജി.പിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുമെന്നും തമ്പാനൂർ രവി ഫേസ്​ബുക്ക്​ കുറിപ്പിലൂടെ അറിയിച്ചു.

Show Full Article
TAGS:thampanoor ravi 
News Summary - swapna suresh not my niece says thampanoor ravi
Next Story