സ്വപ്ന സുരേഷിനെ വിയ്യൂർ ജയിലിൽ എത്തിച്ചു
text_fieldsതൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ, റെമീസ്, സംജു എന്നിവരുൾപ്പെടെ എട്ടുപേർ വിയ്യൂർ ജയിലിൽ. സ്വപ്നയെ വനിതാ ജയിലിലെ എൻ.െഎ.എ േബ്ലാക്കിലും മറ്റ് പ്രതികളെ അതിസുരക്ഷാ ജയിലിലുമാണ് പ്രവേശിപ്പിച്ചത്. അതിസുരക്ഷാ ജയിലിൽ വനിതാ തടവുകാർക്ക് സൗകര്യമില്ലാത്തതിനാലാണ് സ്വപ്നയെ വനിതാ ജയിലിലേക്ക് മാറ്റിയത്.
കാക്കനാട്ടെ ജയിലിൽ കഴിയുകയായിരുന്ന സ്വപ്നയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച അർധരാത്രിയോടെയാണ് വിയ്യൂരിൽ എത്തിച്ചത്.
ഇതേ കേസിൽ അറസ്റ്റിലായ മുഹമ്മദ് അൻവർ, ഹംജദ് അലി, ഹംസത് അബ്ദുസലാം തുടങ്ങി 12 പേരെ നേരത്തെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

