Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്​നയേയും...

സ്വപ്​നയേയും സന്ദീപിനേയും എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ്​​ വഴി സ്വർണം കടത്തിയ കേസിൽ സ്വപ്​ന സു​രേഷിനേയും സന്ദീപ്​ നായരേയും കോടതി എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ടു. 21 വരെയാണ്​ കസ്​റ്റഡി കാലാവധി.

പത്ത്​​ ദിവസത്തെ കസ്​റ്റഡിയായിരുന്നു ​എൻ.ഐ.എ ആവശ്യപ്പെട്ടത്​. സ്വർണക്കടത്തിന്​ വേണ്ടി യു.എ.ഇ എംബസിയുടെ വ്യാജ സീലും ചിഹ്​നവും ഉപയോഗിച്ചുവെന്ന്​ എൻ.ഐ.എ അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

സ്വർണക്കടത്ത് ജ്വല്ലറികൾക്ക്​ വേണ്ടിയല്ല മറിച്ച്​​ തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ വേണ്ടിയാണെന്നും  ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കസ്​റ്റഡിയിൽ ലഭിക്കേണ്ടതു​​ണ്ടെന്നുമാണ്​ എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചത്​.

Show Full Article
TAGS:nia kerala news malayalam news 
News Summary - swapna suresh and sandheep nair NIA custody -kerala news
Next Story