Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2023 11:19 AM GMT Updated On
date_range 16 March 2023 11:19 AM GMTമാപ്പ് പറയണമെങ്കിൽ ഒന്നുകൂടി ജനിക്കണം -സ്വപ്ന
text_fieldsbookmark_border
ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മാനനഷ്ടക്കേസിന് മാപ്പ് പറയണമെങ്കിൽ ഒന്നുകൂടി ജനിക്കണമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും നോട്ടീസ് കിട്ടിയാൽ അഭിഭാഷകൻ മറുപടി നൽകുമെന്നും ബംഗളൂരുവിൽ സ്വപ്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തനിക്കെതിരെ തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്താലും സ്വർണക്കടത്ത് കേസിന്‍റെ അവസാനം കാണാതെ അടങ്ങില്ലെന്നും സ്വപ്ന വ്യക്തമാക്കി.
അതേസമയം, വിജേഷ് പിള്ളക്കെതിരായ പരാതിയിൽ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുത്തു. കർണാടക വൈറ്റ് ഫീൽഡ് കാഡുഗൊഡി പൊലീസ് സ്റ്റേഷനിലാണ് മൊഴിയെടുത്തത്.
Next Story