Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്‌ന ജോലി നേടിയത്...

സ്വപ്‌ന ജോലി നേടിയത് കോണ്‍സുലേറ്റി​െൻറ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്

text_fields
bookmark_border
സ്വപ്‌ന ജോലി നേടിയത് കോണ്‍സുലേറ്റി​െൻറ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്
cancel

തി​രു​വ​ന​ന്ത​പു​രം: ജോ​ലി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യെ​ങ്കി​ലും സ്വ​പ്ന സു​രേ​ഷി​ന് യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ് ന​ൽ​കി​യ​ത് മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​യെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്!  ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് ഐ.​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ അ​വ​ർ ഉ​യ​ർ​ന്ന ജോ​ലി  നേ​ടി​യ​ത്. 

വി​ഷ​ന്‍ ടെ​ക്നോ​ള​ജീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്കാ​യി ഇ​വ​ർ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്ന​തി​ലാ​ണ് യു.​എ.​ഇ  കോ​ൺ​സു​ലേ​റ്റി​​െൻറ സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റു​മു​ള്ള​ത്.  
സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ളു​ടെ പേ​രി​ൽ സ്വ​പ്ന​യെ  പു​റ​ത്താ​ക്കി എ​ന്നാ​യി​രു​ന്നു കോ​ണ്‍സു​ലേ​റ്റി​​െൻറ അ​നൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് സ്വ​പ്ന എ​ന്നാ​ണ് കോ​ണ്‍സു​ലേ​റ്റ് ന​ല്‍കി​യ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ പ​റ​യു​ന്ന​ത്. ഇ​താ​ണ്​ സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​ത്.

കോ​ൺ​സു​ലേ​റ്റി​ലെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​ര​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​തോ വ്യാ​ജ​മാ​യി ച​മ​ച്ച​തോ ആ​വാ​മെ​ന്നാ​ണ്​ നി​ഗ​മ​നം. 

പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​രി​ക്ക്​ എ​ങ്ങ​നെ ഗു​ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു എ​ന്ന​താ​ണ്​ പ്ര​ധാ​നം. സ്വ​പ്​​ന സ​മ​ർ​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​താ രേ​ഖ​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഡോ.​ബാ​ലാ​സാ​ഹേ​ബ് അം​ബേ​ദ്ക​ര്‍ ടെ​ക്നോ​ള​ജി​ക്ക​ല്‍ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ബി.​കോം ബി​രു​ദ സ​ര്‍ട്ടി​ഫി​ക്ക​റ്റാ​ണ് ഒ​ന്ന്. ഈ ​സ​ര്‍ട്ടി​ഫി​ക്ക​റ്റും വ്യാ​ജ​മാ​ണോ എ​ന്ന സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 
ഒ​മ്പ​തു വ​ര്‍ഷം ഇ​ന്ന​വേ​റ്റി​വ് സ്ട്രാ​റ്റ​ജി​സ്​​റ്റാ​യി പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ണ്ടെ​ന്നും ബ​യോ​ഡേ​റ്റ പ​റ​യു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - swapna got good certificate from consulate
Next Story