Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്നെ ചൂഷണം ചെയ്തു,...

എന്നെ ചൂഷണം ചെയ്തു, അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം -സ്വപ്ന

text_fields
bookmark_border
എന്നെ ചൂഷണം ചെയ്തു, അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം -സ്വപ്ന
cancel

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസുമായി ​ബന്ധപ്പെട്ട്​ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എഴുതിയ പുസ്തകത്തിലെ പരാമർശങ്ങൾ​ക്കെതിരെ കേസിലെ മുഖ്യപ്രതി സ്വപ്​ന സുരേഷ്​ രംഗത്ത്​. ശിവശങ്കറിന്‍റെ പുസ്തകത്തിൽ തനിക്കെതിരെ പറഞ്ഞ കാര‍്യങ്ങൾ പൂർണമായും വാസ്തവവിരുദ്ധമാണ്​. ത‍ന്‍റെ വ്യക്തിത്വം ചോദ്യം ചെയ്യും വിധം പരാമർശമുണ്ടെങ്കിൽ മോശമാണ്​. സ്​പേസ്​​ പാർക്കിൽ താൻ ജോലി തേടിയത്​ ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണെന്നും കോൺസുലേറ്റിൽ നടന്ന അനധികൃത ഇടപാടുകൾ ശിവശങ്കറിന് വ‍്യക്തമായി അറിയാമായിരുന്നെന്നും അവർ മാധ്യമങ്ങളോട്​ പറഞ്ഞു.

ത‍ന്‍റെ ഡിഗ്രി കണ്ടിട്ടല്ല, കഴിവ് കണ്ടിട്ടാണ്​ ജോലി തന്നത്​. വ‍്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ല. ത‍ന്‍റെ ബയോഡേറ്റ മാറ്റി എഴുതിയത് ശിവശങ്കറാണ്​. ലൈഫ് മിഷൻ പ്രോജക്റ്റിൽ ഒരു ഐഫോൺ നൽകി ഒരാളെ ചതിക്കുകയെന്നത് ത‍ന്‍റെ ലക്ഷ‍്യമല്ല. ശിവശങ്കറിന് ഐ ഫോൺ മാത്രമല്ല, പലപ്പോഴായി ഒരുപാട് സമ്മാനങ്ങൾ നൽകിയിട്ടുണ്ട്​. ശിവശങ്കറിന്‍റെ നിർദേശമനുസരിച്ചാണ് കഴിഞ്ഞ മൂന്നു വർഷത്തോളം ജീവിച്ചത്​. ശിവശങ്കർ ത‍ന്‍റെ ജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ ആളാണ്​. സുപ്രധാന തീരുമാനമെടുത്തത്​ ശിവശങ്കറിന്‍റെ നിർദേശ പ്രകാരമായിരുന്നു. കോൺസുലേറ്റിൽനിന്ന്​ മാറാൻ നിർദേശിച്ചത്​ ശിവശങ്കറായിരുന്നു. അവി​ടത്തെ ജോലി സുരക്ഷിതമല്ല, മറ്റ്​ ജോലി നോക്കാമെന്ന്​ ശിവശങ്കർ പറഞ്ഞു.

താൻ ചതിച്ചെന്ന ശിവശങ്കറിന്‍റെ വാദം ശരിയല്ല. ശിവശങ്കർ തന്നെ ചൂഷണം ചെയ്യുകയാണ് ചെയ്​തത്​. തനിക്കറിയാവുന്ന കാര‍്യങ്ങൾ പലതും ആരോടും പറഞ്ഞിട്ടില്ലെന്നും ശിവശങ്കർ പറയുന്നത് കേട്ടാണ് മുന്നോട്ട് പോയതെന്നും അവർ പറഞ്ഞു. സർക്കാർ കാര‍്യങ്ങളെ കുറിച്ച് തനിക്കൊന്നും അറിയില്ല. ശിവശങ്കറിനെ കുറിച്ച് എഴുതേണ്ടിവന്നാൽ തനിക്കും ശിവശങ്കറിനെ കുറിച്ച്​ ഒരുപാട് എഴുതാനുണ്ട്​. അതിലൂടെ ഒരുപാട് രഹസ‍്യങ്ങൾ പുറത്തേക്കുവരും. ബെസ്റ്റ്​ സെല്ലറാകും. ആരെയും ചെളിവാരിയെറിയാൻ താൽപര്യം തനിക്കില്ല.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ വിഴുപ്പും ത‍ന്‍റെ തലക്ക് മാത്രം കെട്ടിവെക്കുകയായിരുന്നു. ശിവശങ്കറിന്‍റെ പുസ്തകം വായിച്ച ശേഷം തനിക്കെതിരായ പരാമർശമുണ്ടെങ്കിൽ പ്രതികരിക്കുമെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കർ മാത്രമാണ്​ ശരിയെന്ന്​ പറയാൻ നല്ല തൊലിക്കട്ടി വേണം. എല്ലാം ത‍ന്‍റെ തലയിൽ കെട്ടിവെച്ച്​ വൃത്തികെട്ട സ്ത്രീയാക്കി ചിത്രീകരിച്ചു. സ്വപ്​ന സുരേഷ്​ എന്ന സ്ത്രീ വന്നപ്പോൾ തീവ്രവാദമായി. ഇതിനു​ ശേഷവും സ്വർണം വന്നല്ലോ. അവിടെ നിന്ന്​ സ്വർണം കൊണ്ടു വരാൻ കഴിവുള്ള വ്യക്തിയാണെങ്കിൽ താൻ ഇപ്പോഴും വാടക വീട്ടിൽ കിടക്കുമോയെന്നും സ്വപ്​ന ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swapana SureshM. Shivashankar
News Summary - Swapana Suresh against M. Shivashankar
Next Story