Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാമിനി പൊന്നമ്മ...

സ്വാമിനി പൊന്നമ്മ വധം: പൂജാരിക്ക് ജീവപര്യന്തവും പിഴയും

text_fields
bookmark_border
സ്വാമിനി പൊന്നമ്മ വധം: പൂജാരിക്ക് ജീവപര്യന്തവും പിഴയും
cancel

തൊടുപുഴ: നെടുങ്കണ്ടം ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ സ്വാമിനി പൊന്നമ്മയെ (78) കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും പിഴയും ശിക്ഷ. ക്ഷേത്രത്തിൽ താമസിച്ച് പൂജാജോലികൾ നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി പൊന്നപ്പ സ്വാമിയെന്ന ദേവരാജനെയാണ്​ (60) തൊടുപുഴ അഡീഷനൽ സെഷൻസ്​ ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. പ്രതി 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.

2011 ആഗസ്​റ്റ്​ 23ന് വൈകീട്ട് നാലിനാണ്​ സ്വാമിനി കൊല്ലപ്പെട്ടത്. ഇവരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ പൂജാരിയായ പ്രതി ക്ഷേത്രത്തോടനുബന്ധിച്ച കെട്ടിടത്തിൽ സ്വാമിനിയോടൊപ്പമാണ്​ താമസിച്ചിരുന്നത്​. പൊന്നമ്മയുടെ സ്വത്ത്​ തട്ടിയെടുക്കാനും അമ്പലത്തിലെ വസ്​തുവകകൾ കൈക്കലാക്കാനും ലക്ഷ്യമിട്ട പ്രതി മുണ്ട് കഴുത്തിൽ മുറുക്കി ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലക്കുശേഷം ക്ഷേത്രത്തിലെ സ്വർണവും പണവും പ്രമാണങ്ങളും അപഹരിച്ച് കടക്കാൻ ശ്രമിച്ച പ്രതിയെ സംശയാസ്​പദമായി നെടുങ്കണ്ടം ടൗണിൽ സ്വാമിനിയുടെ ബന്ധുക്കളും നാട്ടുകാരും കാണുകയും പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. ദൃക്സാക്ഷികളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകളും ശാസ്​ത്രീയ തെളിവുകളും പരിഗണിച്ചാണ്​ പ്രതി കുറ്റക്കാരനെന്ന്് വിധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSwamin Ponnamam Murder Case
News Summary - Swamin Ponnamam Murder Case -Kerala News
Next Story