Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാമി ചിദാനന്ദപുരി...

സ്വാമി ചിദാനന്ദപുരി കുമ്മനത്തി​െൻറ നിലവാരത്തിലാകരുത്​ –വിശ്വഭദ്രാനന്ദ ശക്തിബോധി

text_fields
bookmark_border
Chidanandapuri
cancel
camera_alt?????? ????????????

തൃ​ശൂ​ർ: ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പ്​ വി‍ഷ‍യ​മാ​ക്കി ഇ​ട​ത്​ മു​ന്ന​ണി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ ട​ത്താ​നു​ള്ള ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി നേ​താ​വ് ചി​ദാ​ന​ന്ദ​പു​രി​യു​ടെ നി​ല​പാ​ട്​ അ​ദ്വൈ​ത​ദ​ര്‍ശ​ന​ത് തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്ന്​ വി​ശ്വ​ഭ​ദ്രാ​ന​ന്ദ ശ​ക്തി​ബോ​ധി. കു​മ്മ​ന​ത്തി​െൻറ നി​ല​വാ​ര​മു​ള്ള ഒ​ര ു ആ​ര്‍.​എ​സ്.​എ​സ്‌ പ്ര​ചാ​ര​ക​നാ​യാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ചി​ദാ​ന​ന്ദ​പു​രി​യു​ടെ ഇ​ട​പെ​ട​ലെ ​ന്ന്​ അ​ദ്ദേ​ഹം ​േഫ​സ്​ ബു​ക്കി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ടെ​ന്ന ഭേ​ദ​ബു​ദ്ധി ഇ​ല്ലാ​ത്ത ഏ​കാ​ത്മ​ദ​ര്‍ശ​ന​മാ​ണ് അ​ദ്വൈ​തം. ആ ​നി​ല​യി​ല്‍ സ്ത്രീ-​പു​രു​ഷ​ന്‍, യു​വ​തി-​യു​വാ​വ്, ബ്രാ​ഹ്മ​ണ​ന്‍-​അ​ബ്രാ​ഹ്മ​ണ​ന്‍ തു​ട​ങ്ങി​യ ഏ​തു ഭേ​ദ​ബു​ദ്ധി​യും അ​ദ്വൈ​ത വി​രു​ദ്ധ​മാ​ണ്.

നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ ചി​ദാ​ന​ന്ദ​പു​രി​യെ പ​ത്തി​നും അ​മ്പ​ത്ത​ഞ്ചി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ്ത്രീ​ക​ള്‍ കാ​ണു​ക​യോ കാ​ല്‍ക്ക​ല്‍ വീ​ണ്​ ന​മി​ക്കു​ക​യോ ചെ​യ്യു​േ​മ്പാ​ൾ അ​ദ്ദേ​ഹ​ത്തി​​െൻറ ബ്ര​ഹ്മ​ച​ര്യ​ത്തി​ന് ഉ​ല​ച്ചി​ലേ​തും ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍, നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ അ​യ്യ​പ്പ​സ്വാ​മി​യെ യു​വ​തി​ക​ൾ ദ​ർ​ശി​ച്ചാ​ലും തേ​ജഃ​ക്ഷ​യം ഉ​ണ്ടാ​വി​ല്ല.

ത​േ​ൻ​റ​തി​നോ​ളം ഉ​ള്‍ക്ക​രു​ത്തു​ള്ള​ത​ല്ല അ​യ്യ​പ്പ​സ്വാ​മി​യു​ടെ ബ്ര​ഹ്മ​ച​ര്യം എ​ന്ന്​ ക​രു​താ​നു​ള്ള അ​ഹ​ങ്കാ​രം ചി​ദാ​ന​ന്ദ​പു​രി​സ്വാ​മി​ക​ള്‍ക്കി​ല്ലെ​ങ്കി​ല്‍ ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​ന​ത്തി​ല്‍ അ​ദ്ദേ​ഹം അ​ദ്വൈ​ത​ദ​ര്‍ശ​ന​പ്ര​കാ​രം നി​ല​പാ​ട്​ തി​രു​ത്ത​ണ​മെ​ന്ന് ശ​ക്തി​ബോ​ധി ആ​വ​ശ്യ​പ്പെ​ട്ട​ു.

ചു​രു​ങ്ങി​യ പ​ക്ഷം യു​വ​തി​പ്ര​വേ​ശ​ന​വും അ​യ്യ​പ്പ​നാ​മ​വും പ​റ​ഞ്ഞു അ​ദാ​നി​മാ​ര്‍ക്ക് പാ​ദ​പൂ​ജ ചെ​യ്യു​ന്ന ബി.​ജെ.​പി രാ​ഷ്​​ട്രീ​യ​ത്തി​ന്​ വോ​ട്ട്​ പി​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം പി​ന്‍വാ​ങ്ങ​ണം.

സ​ന്ന്യാ​സി​മാ​ര്‍ വി​ശ്വാ​സാ​ന്ധ​ന്മാ​രാ​ക​രു​ത്; അ​വ​ര്‍ വി​വേ​കാ​ന​ന്ദ​ന്മാ​രാ​ക​ണം. സാ​ക്ഷി മ​ഹാ​രാ​ജി​െൻറ കേ​ര​ള​പ​തി​പ്പാ​ക​രു​ത് സ്വാ​മി ചി​ദാ​ന​ന്ദ​പു​രി-​ശ​ക്തി​ബോ​ധി കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swami Vishwa Badranantha Shakthi BodiSwami Chidanandapuri
News Summary - swami vishwabadranantha against swami chidanandapuri-kerala news
Next Story