Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2023 3:51 AM GMT Updated On
date_range 24 May 2023 3:51 AM GMTപ്രധാനമന്ത്രിയെയും 2000രൂപയും മാറ്റിയെടുക്കാനുള്ള അവസാന അവസരം അറിയിച്ച് സ്വാമി സന്ദീപാനന്ദഗിരി
text_fieldsbookmark_border
പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ കൊട്ടിഘോഷിച്ച് നടത്തിയ നോട്ട് നിരോധനത്തെ തുടർന്ന്, വന്ന പുതിയ 2000 രൂപ നിരോധിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. തന്റെ ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിൽ രണ്ട് സുപ്രധാന അറിയിപ്പുകൾ എന്ന നിലയിലാണ് സനീപാന്ദ ഗിരി വിഷയം അവതരിപ്പിക്കുന്നത്.
ഒന്ന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിപ്പാണെന്ന് പറയുന്നു. തുടർന്ന്, 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള അവസാന തിയ്യതി 2023 സെപ്റ്റംബർ 30 ആണെന്നും സൂചിപ്പിക്കുന്നു. പിന്നീടാണ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അറിയിപ്പിനെ കുറിച്ച് പറയുന്നത്. പ്രധാന മന്ത്രിയെ മാറ്റിയെടുക്കാനുള്ള അവസാനത്തെ അവസരം മാർച്ച് മുതൽ മെയ് 2024 വരെ അവസരം പാഴാക്കാതെ ശ്രദ്ധയോടെ വിനിയോഗിക്കണമെന്നുമാണ് കുറിപ്പിലുള്ളത്.
കുറിപ്പിെൻറ പൂർണ രുപം:
രണ്ട് സുപ്രധാന അറിയിപ്പുകൾ ഒന്ന്, റിസർവ് Bank of india അറിയിപ്പ് ; 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള അവസാന തിയ്യതി 30 sep 2023
രണ്ട്, ഇലക്ഷൻ കമ്മീഷൻ of india അറിയിപ്പ്; പ്രധാന മന്ത്രിയെ മാറ്റിയെടുക്കാനുള്ള അവസാനത്തെ അവസരം മാർച്ച് മുതൽ മെയ് 2024 വരെ അവസരം പാഴാക്കാതെ ശ്രദ്ധയോടെ വിനിയോഗിക്കുക.
Next Story