എന്നും സംഘ്പരിവാറിെൻറ കണ്ണിലെ കരട്
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് ആശ്രമം ആക്രമിക്കപ്പെട്ട സ്വാമി സന്ദീപാനന്ദഗിരി എന്നും സംഘ്പരിവാർ സംഘടനകളുടെ കണ്ണിലെ കരട്. ഭാഗവതം, മഹാഭാരതം, ഭഗവദ്ഗീത, ധർമശാസ്ത്രം തുടങ്ങിയവയിൽ അഗാധ പാണ്ഡിത്യമുള്ള സ്വാമിയുടെ പ്രഭാഷണങ്ങൾ തീവ്ര ഹിന്ദുത്വ സംഘടനകളുടെ അടിസ്ഥാന സങ്കൽപങ്ങളെ ചോദ്യം ചെയ്യുന്നവയാണ്.
ശബരിമല സുപ്രീംകോടതിവിധിയെ തുടക്കം മുതൽ അനുകൂലിക്കുന്ന സ്വാമി, പ്രതിഷേധങ്ങൾ അനാവശ്യമാണെന്ന് നിലപാട് എടുത്തു. സന്നിധാനത്തെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ രാഹുൽ ഈശ്വറിനും താഴമൺ കുടുംബത്തിനും എതിരെ രൂക്ഷവിമർശനം നടത്തി. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദത്തിന് തന്ത്രശാസ്ത്രപരമായി അടിസ്ഥാനമിെല്ലന്നും അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് വിശേഷിപ്പിക്കുന്ന ഒരു വരി കണ്ടെത്തി ആരെങ്കിലും കാണിച്ചാല്‍ താന്‍ കാവി ഉപേക്ഷിക്കാമെന്നുള്പ്പെടെ സ്വാമി അഭിപ്രായപ്പെട്ടു.
ധനസമാഹരണത്തിനുള്ള ഉപാധിയായി മാത്രമാണ് ചിലർ അയ്യപ്പനെ കാണുന്നതെന്ന സ്വാമിയുടെ അഭിപ്രായം പലരെയും ചൊടിപ്പിച്ചു. ശബരിമല ദർശനത്തിന് 41 ദിവസത്തെ ബ്രഹ്മചര്യ വ്രതം വേണമെന്നിരിക്കെ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റും 365 ദിവസവും ബ്രഹ്മചാരിയായിരിക്കണ്ടേ എന്നും സ്വാമി ചോദിച്ചു. ഒടുവിൽ, ശബരിമല വിഷയത്തിൽ നടന്ന ഒരു ചാനൽ ചര്‍ച്ചയിൽ, രാഹുല്‍ ഈശ്വറിെൻറ ഭാര്യയോട്, ‘രാഹുൽ താങ്കളെ വേളിയാണോ അതോ സംബന്ധമാണോ കഴിച്ചത്’ എന്ന സ്വാമിയുടെ ചോദ്യം ഏറെ വിവാദമായിരുന്നു. പ്രകോപിതയായ ദീപ, സന്ദീപാനന്ദഗിരിയുടെ പൂർവാശ്രമ നാമമെന്ന് പരിഹസിച്ച് ഷിബു എന്ന് വിളിക്കുന്നിടംവരെ ആ സംവാദമെത്തി. സാംസ്കാരികനായകർക്കും എഴുത്തുകാർക്കും എതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല നടത്തിയ ഭീഷണിക്ക് മറുപടി നൽകിയതും സന്ദീപാനന്ദഗിരിയായിരുന്നു. ആശയത്തെ അക്രമംകൊണ്ട് നേരിടുകയെന്ന, സംഘ്പരിവാറിെൻറ ഉത്തരേന്ത്യൻ മാതൃക കേരളത്തിെൻറ ആത്മീയ മണ്ഡലത്തിലും പ്രയോഗിക്കപ്പെട്ടിരിക്കുകയാണ് സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണത്തിലൂടെ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
