സ്വാമി ഗംഗേശാനന്ദയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും
text_fieldsതിരുവനന്തപുരം: ലൈംഗിക പീഡനശ്രമത്തിനിടെ പെൺകുട്ടി ജനനേന്ദ്രിയം ഛേദിച്ച സ്വാമി ഗംഗേശാനന്ദയെ അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയേക്കും. ഇതുസംബന്ധിച്ച രേഖകൾ ചൊവ്വാഴ്ച പൊലീസ് കോടതിയിൽ ഹാജരാക്കി. സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതൽ ചോദ്യചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുതരണമെന്നുമാണ് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക പൊലീസ് സെല്ലിൽ റിമാൻഡിലാണ് ഗംഗേശാനന്ദ. അതേസമയം പെൺകുട്ടിയുടെ മാതാവും സഹോദരനും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് പറയുന്നു. ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് പെൺകുട്ടി പലതവണ അന്വേഷണസംഘത്തിന് മുന്നിലും കോടതിയിലും പറഞ്ഞിരുന്നു.
