Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തൊപ്പി-തലപ്പാവ്​ കൈമാറ്റം; സ്വാമിയുടെ ഓർമകളിൽ മൗലവി
cancel
Homechevron_rightNewschevron_rightKeralachevron_rightതൊപ്പി-തലപ്പാവ്​...

തൊപ്പി-തലപ്പാവ്​ കൈമാറ്റം; സ്വാമിയുടെ ഓർമകളിൽ മൗലവി

text_fields
bookmark_border

കണ്ണൂർ: പോരാട്ടങ്ങളുടെ ഓർമകൾ ബാക്കിയാക്കി സ്വാമി അഗ്​നിവേശ്​ വിട പറയു​േമ്പാൾ മുസ്​ലിം ലീഗ്​ നേതാവ്​ വി.കെ അബ്​ദുൽ ഖാദർ മൗലവിയുടെ മനസ്സുനിറയെ കണ്ണൂർ കലക്​ടറേറ്റ്​ മൈതാനത്തെ അത്യപൂർവ്വ നിമിഷമാണ്​. പൗരത്വനിയമ ഭേദഗതിക്കെതിരായി ആയിരങ്ങൾ തിങ്ങിനിറഞ്ഞ മഹാറാലി നടക്കുകയാണ്​. മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയാണ്​ സ്വാമി അഗ്​നിവേശ്​.

പ്രസംഗം ഒന്നുനിർത്തിയ സ്വാമി വേദിയിൽ മുൻനിരയിലിരിക്കുകയായിരുന്ന ചടങ്ങി​െൻറ അധ്യക്ഷൻ മൗലവിയെ അടുത്തേക്ക്​ വിളിച്ചു. ത​െൻറ കാഷായ തലപ്പാവ്​ അഴിച്ചു മൗലവിയുടെ തലയിൽ ചാർത്തി. മൗലവിയുടെ വെള്ളത്തൊപ്പി സ്വയം ധരിക്കുകയും ചെയ്​തു. തൊപ്പിയിട്ട സ്വാമി തലപ്പാവണിഞ്ഞ മൗലവിയെ ചേർത്തുപിടിച്ചപ്പോൾ ആദ്യം അമ്പരന്നു. പൗരത്വ പ്രക്ഷോഭകരെ വസ്​ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തോടുള്ള സ്വാമിയുടെ സർഗാത്മക പ്രതികരണമായിരുന്നു അത്​.

മൗലവിയുടെ തൊപ്പി എനിക്കും എ​െൻറ തലപ്പാവ്​ മൗലവിക്കും വെക്കാം. അതുകൊണ്ട്​ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ആരും ഒന്നും മാറുന്നില്ല. നാം എല്ലാം മനുഷ്യരാണ്​. ഏതെങ്കിലും വേഷത്തിന്​ മഹത്വമില്ല. അതുപോലെ തന്നെ ഏതെങ്കിലും വേഷം അപകട സൂചനയുമാകുന്നില്ല. - സ്വാമിയുടെ വാക്കുകൾക്ക്​ പിന്നാലെ കലക്​​ടറേറ്റ്​ മൈതാനിയിലെ പുരുഷാരം കരഘോഷത്തിൽ മുടങ്ങി.

പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിലെ അമുല്യ നിമിഷങ്ങളായിരുന്നു അതെന്ന്​ മൗലവി 'മാധ്യമ'ത്തോട്​ പറഞ്ഞു. കേട്ടും വായിച്ചും ഒരുപാട്​ അറിഞ്ഞ ​മഹാമനുഷ്യനെ ആദ്യമായി നേരിൽ കണ്ടത്​ അന്നാണ്​.​ വേദിയിൽ കുറച്ചുസമയം മാത്രമാണ്​ ഒന്നിച്ച്​ ചെലവഴിച്ചത്​. പ്രസംഗം കഴിഞ്ഞയുടൻ സ്വാമി മടങ്ങി. കൂടുതൽ സംസാരിക്കാനോ അടുത്ത്​ പരിചയപ്പെടാനോ കഴിഞ്ഞില്ല. ഫാസിസം പിടിമുറക്കിയ കാലത്ത്​ അഗ്​നിവേശി​െൻറ വിയോഗം മതേതര ഇന്ത്യക്ക്​ വലിയ നഷ്​ടമാണെന്നും മൗലവി തുടർന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caa-nrcSwami AgniveshVK Abdulkadar Moulavi
Next Story