Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആയിരമാണ്ട്​...

ആയിരമാണ്ട്​ ശ്രമിച്ചാലും മോദിക്കും അമിത്​ ഷാക്കും കേരളം പിടിക്കാനാവില്ല -സ്വാമി അഗ്നിവേശ്​

text_fields
bookmark_border
ആയിരമാണ്ട്​ ശ്രമിച്ചാലും മോദിക്കും അമിത്​ ഷാക്കും കേരളം പിടിക്കാനാവില്ല -സ്വാമി അഗ്നിവേശ്​
cancel

തൃശൂർ: ഇന്ത്യൻ ഭരണഘടനയാണ്​ തങ്ങളുടെ ധർമശാസ്​ത്രമെന്ന ഉത്തമ ബോധ്യമുള്ളവർ താമസിക്കുന്ന കേരളം പിടിച്ചടക്കാൻ ആയിരമാണ്ട്​ ശ്രമിച്ചാലും ന​േ​രന്ദ്രമോദിക്കും അമിഷ്​ ഷാക്കും മോഹൻ ഭാഗവതിനും സാധിക്കില്ലെന്ന്​ സ്വാമി അഗ്നിവേശ്​. ഭരണഘടനാ സംരക്ഷണത്തിന്​ തൃശൂരിൽ സംഘടിപ്പിച്ച ‘ജനാഭിമാന സംഗമം’ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാരായണഗുരുവും അയ്യങ്കാളിയും മറ്റും വിത്തിട്ട നവോഥാനം കേരളത്തിൽ പുതിയൊരു ദിശയിലാണ്​. ഇൗ പരിശ്രമം അയോധ്യ വരെ നീള​െട്ടയെന്ന്​ സ്വാമി അഗ്നിവേശ്​ പറഞ്ഞു. സ്​ത്രീക്ക്​ തുല്യതയില്ലാത്ത ഒരു നാട്ടിലും സമാധാനം പുലരില്ലെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു.

ലിംഗ സമത്വം എന്നത്​ വിട്ടുവീഴ്​ച സാധ്യമല്ലാത്ത ഒന്നാണ്​. മതത്തി​​​​െൻറയും ജാതിയുടെയും സമ്പത്തി​​​​െൻറയും മറ്റും പേരിലുള്ള വിവേചനവും അക്രമവും അനുവദിക്കാനാവില്ല. പറയാനുള്ള സ്വാതന്ത്ര്യം എന്നത്​ പൂർണമാവണമെങ്കിലും സംശയിക്കാനും സംവദിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യംകൂടി അതിൽ ഉൾച്ചേരണം. പറയാൻ ഇല്ലാതെ വരു​േമ്പാഴാണ്​ ഭീരുക്കൾ ശാരീരികാക്രമണം ഉപാധിയാക്കുന്നത്​.

സുപ്രീംകോടതി വിധിച്ചിട്ടും ശബരിമലയിൽ തങ്ങൾക്ക്​ പോകേണ്ടെന്ന്​ പറഞ്ഞ്​ സ്​ത്രീകൾ തെരുവിലിറങ്ങിയ നാടാണ്​ കേരളം. ഇത്​ പൗരോഹിത്യ മത സമൂഹത്തി​​​​െൻറ പ്രശ്​നമാണ്​. അനീതി തിരിച്ചറിയാനാവാത്ത വിധം അത്​ അടിമത്തം പേറുന്നു. സതി വിഷയത്തിലും ഇതുതന്നെയാണ്​ താൻ കണ്ടത്​. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ കാണിക്കുന്ന ആർജവത്തിന്​ മുഖ്യമന്ത്രി പിണറായി വിജയനെ സ്വാമി അഗ്നിവേശ്​ അഭിനന്ദിച്ചു.

അന്ധമായതിനെയാണ്​ ഇപ്പോൾ വിശ്വാസമായി അവതരിപ്പിക്കുന്നത്​. അതാണ്​ ശബരിമലയിലും കാണുന്നത്​. നവോഥാനം അന്ധവിശ്വാസങ്ങൾക്ക്​ എതിരാണ്​. അതുകൊണ്ടാണ്​ അന്ധവിശ്വാസ പ്രചാരകർ കൽബുർഗിയെയും പൻസാരയെയും ധബോൽക്കറെയും ഗൗരി ല​േങ്കഷിനെയും കൊന്നത്​. ഇന്ന്​ മതം ശതകോടി ഡോളറി​​​​െൻറ ആത്മീയ വ്യാപാരമാണ്​. അതുകൊണ്ട്​, കേരളത്തിൽ നടക്കുന്ന നവോഥാനത്തി​​​​െൻറ പുത്തൻ ​ശ്രമങ്ങൾക്ക്​ ഒരു ശബരിമല പ്രശ്​നം മാത്രമാവരുത്​ വിഷയം.

അതേസമയം, സ്വന്തം പാർട്ടിയുടെ ക്യാപ്​റ്റനായ രാഹുൽ ഗാന്ധി പറയുന്നതിന്​ വിരുദ്ധമായി ഇവിടെ സംഘ്​പരിവാറിനോട്​ സമരസപ്പെടുന്ന രമേശ്​ ചെന്നിത്തല അവസരവാദിയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. ചെന്നിത്തല ഒരു യഥാർഥ കോൺഗ്രസുകാരനാണെങ്കിൽ കാര്യങ്ങൾ തിരിച്ചറിയണമെന്ന്​ സ്വാമി അഗ്നിവേശ്​ ആവശ്യപ്പെട്ടു.

നാലര വർഷം ഒരു വാഗ്​ദാനവും പാലിക്കാനാവാതെ വന്നപ്പോൾ മോദി വീണ്ടും അയോധ്യയെപ്പറ്റിയും ​ശ്രീരാമനെപ്പറ്റിയും പറയുകയാണ്​. തകർത്തു കളഞ്ഞ ബാബരി പള്ളിയുടെ ഒരു ചെറിയ ചത്വരത്തിലാണ്​ രാമൻ പിറന്നതെന്ന ഇക്കൂട്ടരുടെ വാദത്തിന്​ ഒരു തെളിവുമില്ല. തുളസീദാസും വിവേകാനന്ദനും ദയാനന്ദ സരസ്വതിയും കാണാത്തതാണ്​ രാമജന്മത്തെപ്പറ്റി അദ്വാനിയും ബി.ജെ.യും സംഘ്​പരിവാറും കണ്ടത്​. ​ഇവർ കപട ഹിന്ദുക്കളും മതത്തി​​​​െൻറ വ്യാപാരികളുമാണ്​. സ്വന്തം മതം തെരഞ്ഞെടുക്കാൻ ഒാരോ പൗരനും സ്വാതന്ത്ര്യം ലഭിക്കു​േമ്പാൾ മാത്രമേ നമ്മുടെ സ്വാതന്ത്ര്യം പൂർണമാകുന്നുള്ളൂ.

സാറാ ജോസഫ്​ അധ്യക്ഷത വഹിച്ച ഉദ്​ഘാടന യോഗത്തിൽ എസ്​. ശാരദക്കുട്ടി, കെ. അജിത, റഫീഖ്​ അഹമ്മദ്​, ​ൈവശാഖൻ, പി. സതീദേവി, അശോകൻ ചെരുവിൽ, സി. രാവുണ്ണി തുടങ്ങിയവർ പ​െങ്കടുത്തു.

Show Full Article
TAGS:swami agnivesh sabarimala women entry bjp UDF kerala news malayalam news 
News Summary - Swami Agnivesh Slams Modi and Amith Shah-Kerala News
Next Story