Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ സിമൻറ്​സ്:...

മലബാർ സിമൻറ്​സ്: സമരജ്വാലയായ് സ്വാമി അഗ്​നിവേശ്

text_fields
bookmark_border
മലബാർ സിമൻറ്​സ്: സമരജ്വാലയായ് സ്വാമി അഗ്​നിവേശ്
cancel
camera_alt

ജനകീയ ആക്​ഷൻ കൗൺസിൽ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തിനു മുമ്പിൽ നടത്തിയ സമരം സ്വാമി അഗ്​നിവേശ് ഉദ്ഘാടനം ചെയ്തപ്പോൾ (ഫയൽ)

കൊല്ലങ്കോട്: അണയാത്ത പ്രക്ഷോഭ ജ്വാല, അതാണ്​ കാലയവനികയിൽ മറഞ്ഞ സ്വാമി അഗ്നിവേശ്​. രാജ്യത്തെ മുക്കുമൂലകളിൽ പാവപ്പെട്ടവർക്കുവേണ്ടിയുള്ള ​പോരാട്ടത്തിൽ അദ്ദേഹത്തി​െൻറ നിറഞ്ഞ സാന്നിധ്യമായിരുന്നു.

മലബാർ സിമൻറ്​സ്​ അഴിമതിക്കെതിരായ പോരാട്ടത്തിലും മുൻ കമ്പനി സെക്രട്ടറി ശശീന്ദ്ര​േൻറയും മക്കളുടേയും ദുരൂഹമരണവുമായി ബന്ധ​പ്പെട്ട കേസിലും അദ്ദേഹം ഇരകൾക്കൊപ്പം നിലകൊള്ളുകയും സമരക്കാർക്ക്​ ഊർജം പകരുകയും ചെയ്​തു.

ദുരൂഹ മരണത്തോടൊപ്പം മലബാർ സിമൻറ്സിലെ അഴിമതികളും സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്​ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ ന്യൂഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തിനു മുമ്പിൽ നടന്ന സമരം ഉദ്​ഘാടനം ചെയ്തത് സ്വാമി അഗ്നിവേശായിരുന്നു.

ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും അദ്ദേഹം കത്തെഴുതി. കേസുകളുടെ പുരോഗതി വിലയിരുത്താൻ അദ്ദേഹം ആക്​ഷൻ കൗൺസിൽ ഭാരവാഹികളുമായി നിരന്തരം ബന്ധപ്പെടുമായിരുന്നുവെന്ന്​ ശശീന്ദ്ര​െൻറ സഹോദരൻ ഡോ. വി. സനൽകുമാർ പറഞ്ഞു.

കൊള്ളരുതായ്മകൾക്കെതിരെ നിലകൊണ്ട ധീരയോദ്ധാവിനെയാണ് സ്വാമി അഗ്​നിവേശി​െൻറ മരണത്തിലൂടെ നഷ്​ടമായതെന്ന്​ ജനകീയ ആക്​ഷൻ കൗൺസിൽ ചെയർമാൻ ജോയ് കൈതാരത്ത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar cement scamswami agnivesh
Next Story