Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സ്വീപ്’ യൂത്ത്...

‘സ്വീപ്’ യൂത്ത് ഐക്കണാണ്​​​; പക്ഷേ, വോട്ടില്ല

text_fields
bookmark_border
mamitha baiju
cancel

കോ​ട്ട​യം: വോ​ട്ട് പാ​ഴാ​ക്ക​രു​തെ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ സ്വീ​പ് യൂ​ത്ത് ഐ​ക്ക​ണ്​​ വോ​ട്ടി​ല്ല. ന​ടി മ​മി​ത ബൈ​ജു​വി​നാ​ണ് വോ​ട്ടി​ല്ലാ​ത്ത​ത്. മ​മി​ത​യു​ടെ ക​ന്നി​വോ​ട്ടാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ‌ പേ​രി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ർ​ത്ത​ക​ർ ന​ടി​യു​ടെ കി​ട​ങ്ങൂ​രി​ലെ വ​സ​തി​യി​ൽ വോ​ട്ടി​ങ് സ്ലി​പ് എ​ത്തി​ച്ച​പ്പോ​ഴാ​ണ് മ​ക​ളു​ടെ പേ​ര് ലി​സ്റ്റി​ലി​ല്ലെ​ന്ന വി​വ​രം പി​താ​വ് ഡോ. ​ബൈ​ജു അ​റി​യു​ന്ന​ത്. സി​നി​മ തി​ര​ക്കു​ക​ൾ വ​ർ​ധി​ച്ച​തി​നാ​ലാ​ണ് മ​ക​ൾ​ക്ക്​ വോ​ട്ട് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തെ​ന്ന് പി​താ​വ്​ പ്ര​തി​ക​രി​ച്ചു.

വോ​ട്ട​ർ​മാ​രെ ബോ​ധ​വ​ത്​​ക​രി​ക്കാ​നും വോ​ട്ട​ർ സാ​ക്ഷ​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പ​ദ്ധ​തി​യാ​ണ് ‘സ്വീ​പ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ പ്രോ​ഗ്രാം. ക​ന്നി​വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​നാ​ണ് മ​മി​ത ബൈ​ജു​വി​നെ സ്വീ​പ് യൂ​ത്ത് ഐ​ക്ക​ണാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​ട​ൻ ടൊ​വി​നോ തോ​മ​സാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ അം​ബാ​സ​ഡ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoteMamitha BaijuLok Sabha Elections 2024Kerala News
News Summary - Sveep youth icon- But no vote
Next Story