Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതി ചീഫ്...

ഹൈകോടതി ചീഫ് ജസ്റ്റിസായി എസ്.വി. ഭാട്ടി ചുമതലയേറ്റു

text_fields
bookmark_border
S.V. Bhatti, Chief Justice, Kerala High Court
cancel
camera_alt

ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി ചു​മ​ത​ല​യേ​റ്റ ജ​സ്റ്റി​സ് സ​ര​സ വെ​ങ്ക​ട​നാ​രാ​യ​ണ ഭാ​ട്ടിക്ക് ആശംസയർപ്പിക്കുന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ . ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സമീപം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി ജ​സ്റ്റി​സ് സ​ര​സ വെ​ങ്ക​ട​നാ​രാ​യ​ണ ഭാ​ട്ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ ചു​മ​ത​ല​യേ​റ്റു. രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​സ്റ്റി​സ് എ​സ്.​വി. ഭാ​ട്ടി​യെ ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് ച​ട​ങ്ങി​ൽ വാ​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

രാ​ജ്ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ബി​നോ​യ് വി​ശ്വം എം.​പി, ഹൈ​കോ​ട​തി ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റി​സ് അ​മി​ത് റാ​വ​ൽ, ജ​സ്റ്റി​സ് അ​നു ശി​വ​രാ​മ​ൻ, ജ​സ്റ്റി​സ് മേ​രി ജോ​സ​ഫ്, ജ​സ്റ്റി​സ് പി. ​സോ​മ​രാ​ജ​ൻ, ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ്, ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ ജോ​സ​ഫ്, ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥ്, ജ​സ്റ്റി​സ് വി​ജു എ​ബ്ര​ഹാം, ജ​സ്റ്റി​സ് ബ​സ​ന്ത് ബാ​ലാ​ജി, ഹൈ​കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ജെ. ​ച​ല​മേ​ശ്വ​ർ, ലോ​കാ​യു​ക്ത ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ്, ഡി.​ജി.​പി അ​നി​ൽ​കാ​ന്ത്, അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​വി. വേ​ണു, ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, എ.​ജി.​ഡി.​പി അ​ജി​ത് കു​മാ​ർ, മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ഡോ. ​വി​ശ്വാ​സ് മേ​ത്ത, നി​യ​മ സെ​ക്ര​ട്ട​റി വി. ​ഹ​രി​നാ​യ​ർ, ചീ​ഫ് ജ​സ്റ്റി​സി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

ജ​സ്റ്റി​സ്​ എ​സ്. മ​ണി​കു​മാ​റി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണ്​​ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ സ്വ​ദേ​ശി​യാ​യ എ​സ്.​വി. ഭാ​ട്ടി​യെ നി​യ​മി​ച്ച​ത്. 2019 മാ​ർ​ച്ചി​ൽ കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ അ​ദ്ദേ​ഹം മ​ണി​കു​മാ​ർ വി​ര​മി​ച്ച​തി​നെ തു​ട​ർ​ച്ച്​ ആ​ക്ടി​ങ്​​ ചീ​ഫ്​ ജ​സ്റ്റി​സാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtChief JusticeSV Bhatti
News Summary - S.V. Bhatti appointed Chief Justice of Kerala High Court
Next Story