Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീവെട്ടിക്കൊള്ളയുമായി...

തീവെട്ടിക്കൊള്ളയുമായി ‘സുവിധ’

text_fields
bookmark_border
suvidha-express
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളു​ടെ കൊ​ള്ള​ക്ക്​ പ​രി​ഹാ​ര​മാ​യി റെ​യി​ൽ​വേ അ​നു​വ​ദി​ച്ച സു​വി​ധ സ​ർ​വി​സു​ക​ളി​ൽ തീ​വെ​ട്ടി​ക്കൊ​ള്ള. അ​വ​ധി​ക്കാ​ല​ത്തെ സ്​​പെ​ഷ​ൽ െട്ര​യി​നു​ക​ൾ​ക്ക് പ​ക​ര​മാ​ണ്​ സു​വി​ധ, സ്​​പെ​ഷ​ൽ ഫെ​യ​ർ ട്രെ​യി​നു​ക​ൾ ഒാ​ടി​ക്കു​ന്ന​ത്.

കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ 11 സു​വി​ധ​യും തി​രി​ച്ച്​ 10 സ്​​െ​പ​ഷ​ൽ ഫെ​യ​ർ സ​ർ​വി​സു​ക​ളു​മാ​ണു​ള്ള​ത്. മൊ​ത്തം ടി​ക്ക​റ്റു​ക​ളെ 20 ശ​ത​മാ​നം വീ​ത​മു​ള്ള അ​ഞ്ചു ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ചാ​ണ് സു​വി​ധ​യി​ലെ നി​ര​ക്ക്. ബു​ക്കി​ങ് ഒാ​രോ 20 ശ​ത​മാ​നം സീ​റ്റ് പി​ന്നി​ടു​ന്തോ​റും നി​ര​ക്ക്​ കു​തി​ച്ചു​യ​രു​മെ​ന്ന​താ​ണ്​​ സു​വി​ധ​യു​ടെ പ്ര​ത്യേ​ക​ത. ത​ത്​​കാ​ൽ നി​ര​ക്കി​ലാ​ണ്​ നി​ര​ക്ക്​​ തു​ട​ങ്ങു​ന്ന​ത്​ ത​ന്നെ.

റി​സ​ർ​വേ​ഷ​ൻ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ഴേ​ക്കും 40 ശ​ത​മാ​നം വ​രെ ഉ​യ​രും. അ​വ​ധി​ക്കാ​ല െട്ര​യി​ൻ എ​ന്ന ആ​നു​കൂ​ല്യ​ത്തോ​ടെ യാ​ത്ര ആ​ഘോ​ഷ​മാ​ക്കാ​ൻ എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പോ​ക്ക​റ്റ് കാ​ലി​യാ​കു​േ​മ്പാ​ഴാ​ണ്​ കാ​ര്യം ബോ​ധ്യ​പ്പെ​ടു​ക. പ്രാ​ദേ​ശി​ക ഉ​ത്സ​വ തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ ഓ​രോ മേ​ഖ​ല​യി​ലെ​യും വാ​ണി​ജ്യ​വി​ഭാ​ഗം ത​ല​വ​ന്മാ​ർ​ക്കാ​ണ്​ സു​വി​ധ െട്ര​യി​ൻ അ​നു​വ​ദി​ക്കാ​നു​ള്ള അ​ധി​കാ​രം.

ഒ​രു നി​ര​ക്കി​ള​വും അ​നു​വ​ദി​ക്കി​ല്ല. പ്രാ​യ​വ്യ​ത്യാ​സം കൂ​ടാ​തെ എ​ല്ലാ യാ​ത്ര​ക്കാ​രി​ൽ​നി​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​യ വ്യ​ക്തി​യു​ടെ നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വി​ഷു​വി​ന​ു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട സു​വി​ധ െട്ര​യി​നി​ൽ സെ​ക്ക​ൻ​ഡ്​ എ.​സി​ക്ക് 5000 രൂ​പ​യി​ല​ധി​കം ഇൗ​ടാ​ക്കി​യെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. 400 രൂ​പ നി​ര​ക്കു​ള്ള സ്ലീ​പ്പ​ർ ക്ലാ​സി​ന് സു​വി​ധ​യി​ൽ 1415 രൂ​പ​യാ​ണ്.

തേ​ർ​ഡ് എ.​സി​യി​ൽ 3280 രൂ​പ​യാ​ണ് സു​വി​ധ​നി​ര​ക്ക്. മ​റ്റ് െട്ര​യി​നു​ക​ളി​ലാ​ക​ട്ടെ ഇ​തേ ക്ലാ​സി​ന്​ 1055 രൂ​പ​യും. 30 ദി​വ​സം മു​മ്പ്​ റി​സ​ർ​വേ​ഷ​ൻ തു​ട​ങ്ങി 10 ദി​വ​സം മു​മ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ബു​ക്കി​ങ്. രാ​ജ​ധാ​നി​യു​ടെ അ​ടി​സ്ഥാ​ന ചാ​ര്‍ജി​നൊ​പ്പം ത​ത്​​കാ​ൽ ചാ​ര്‍ജും ചേ​ര്‍ത്തു​ള്ള​വ, തു​ര​ന്തോ ട്രെ​യി​നി​​​െൻറ അ​ടി​സ്ഥാ​ന ചാ​ര്‍ജി​നൊ​പ്പം ത​ത്​​കാ​ല്‍ ചാ​ര്‍ജും ചേ​ര്‍ത്തു​ള്ള​വ, മെ​യി​ല്‍-​എ​ക്‌​സ്​​പ്ര​സ് ചാ​ര്‍ജി​നൊ​പ്പം ത​ത്​​കാ​ല്‍ ചാ​ര്‍ജും ചേ​ര്‍ത്തു​ള്ള​വ എ​ന്നി​ങ്ങ​നെ മൂ​ന്ന് ത​രം സു​വി​ധ​ക​ളാ​ണ്​ റെ​യി​ൽ​വേ​ക്കു​ള്ള​ത്. ബു​ക്ക്​ ചെ​യ്യു​േ​മ്പാ​ൾ മാ​ത്ര​മാ​ണ്​ ഏ​ത്​ വി​ഭാ​ഗ​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsticket ratekallada travelsSuvidha Express
News Summary - Suvidha Express Ticket Rate -Kerala News
Next Story