Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരിയുടെ നാട്ടിൽ സി.പി.എമ്മും ബി.ജെ.പിയും ഭായി ഭായി കളിക്കുന്നു -സതീശൻ പാച്ചേനി

text_fields
bookmark_border
എൻ.ഡി.എ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയത് ഒത്തുകളിയെന്ന്​ സംശയം
Satheesan Pacheni
cancel

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ തലശ്ശേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്​ കൂടിയായ എൻ.ഡി.എ സ്ഥാനാർഥി എൻ ഹരിദാസിന്‍റെ നാമനിർദേശ പത്രിക തള്ളി പോയത് സി.പി.എം -ബിജെപി ഒത്തുകളിയാണെന്ന് സംശയിക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ്​ സതീശൻ പാച്ചേനി പറഞ്ഞു.

ബി.ജെ.പിയുടെ ഉന്നത നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ്റെ ജന്മദേശം കൂടിയായ തലശ്ശേരിയിൽ ബി.ജെ.പി ജില്ല പ്രസിഡൻ്റിൻ്റെ പത്രിക തള്ളിപ്പോയത് ദുരൂഹത ഉയർത്തുന്നതാണ്.

തലശ്ശേരിയിലെ സി.പി.എം സ്ഥാനാർത്ഥി എ.എൻ. ഷംസീർ ശക്തമായ വെല്ലുവിളി നേരിടുമ്പോൾ ഭയാശങ്കയിലായ സി.പി.എം തലശ്ശേരി കോട്ട കൈവിടാതിരിക്കാൻ സംസ്ഥാന തലത്തിലുണ്ടായ ബി.ജെ പി- സി.പി.എം ധാരണയുടെ ഭാഗമായി നാമനിർദ്ദേശ പത്രിക കൃത്യതയില്ലാതെ നൽകിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മുഖ്യമന്ത്രിയുടെ ജില്ലയിൽ കോട്ടകൾ തകരുന്നതിൽ നിന്ന് രക്ഷനേടാനുള്ള സി.പി.എം - ബി.ജെ.പി ഭായി ഭായി കളികൾ ജനങ്ങൾ തിരിച്ചറിയുമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - suspicious over cpm-bjp deal in kodiyeri balakrishnan's thalassery satheeshan pacheni
Next Story