Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറി നടത്തിപ്പിനുള്ള...

ക്വാറി നടത്തിപ്പിനുള്ള രേഖകൾ കൈമാറിയ കുന്നത്തുനാട് തഹസില്‍ദാർക്ക് സസ്‌പെൻഷൻ

text_fields
bookmark_border
suspension
cancel

പെരുമ്പാവൂർ: കുന്നത്തുനാട് തഹസിൽദാർ ജോർജ്​ ജോസഫിനെ സസ്‌പെൻഡ്​ ചെയ്തു. തൃശൂർ ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലാൻഡ്​ റവന്യൂ കമീഷണറുടെ നടപടി.

ഇദ്ദേഹം തൃശൂർ തഹസിൽദാറായിരിക്കെ ഒല്ലൂക്കര വില്ലേജിൽ പ്രവർത്തിക്കുന്ന തോംസൺ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം കൈവശംവെച്ചിരുന്ന സ്ഥലത്തിന് കരം അടച്ച് നൽകുകയും ക്വാറി നടത്തിപ്പിനായുള്ള ഭൂമി ഖനന അനുമതിക്കുവേണ്ടി മൈനിങ് ആൻഡ്​ ജിയോളജി വകുപ്പിന് സമർപ്പിക്കാൻ രേഖകൾ നൽകുകയും ചെയ്​തെന്ന ആരോപണത്തിലാണ് നടപടി.

മൂന്നു മാസം മുമ്പാണ് ജോർജ്​ ജോസഫ് കുന്നത്തുനാട് തഹസിൽദാറായി ചുമതലയേറ്റത്. സംഭവത്തിൽ കുറ്റാരോപിതരായ മുൻ തൃശൂർ എൽ.ആർ ഡെപ്യൂട്ടി കലക്ടർ എ.പി. കിരണിനെയും സസ്‌പെൻഡ്​ ചെയ്തിട്ടുണ്ട്. ഇദ്ദേഹം നിലവിൽ കണ്ണൂർ എൽ.ആർ ആൻഡ്​ എ.എ ഡെപ്യൂട്ടി കലക്ടറാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarrySuspensionKunnathunad Tahsildar
News Summary - Suspension of Kunnathunad Tahsildar who handed over documents for quarry operations
Next Story