Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റപ്പാലം സ്റ്റേഷനിലെ...

ഒറ്റപ്പാലം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

text_fields
bookmark_border
ഒറ്റപ്പാലം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍
cancel

തിരുവനന്തപുരം: ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.കെ.രവിശങ്കറിനെ സവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ .വിശ്വനാഥ് ആണ് നടപടി സ്വീകരിച്ചത്.

അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള പൊലീസ് ഉദ്യോഗസ്ഥനായ രവിശങ്കറിന്‍റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങള്‍ക്കിടയില്‍ പൊലീസിന്‍റെ യശസിന് കളങ്കവും വകുപ്പിന് അപകീര്‍ത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലാ ക്രൈം റിക്കോഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ottapalam Police StationSuspension of Civil Police Officer
News Summary - Suspension of Civil Police Officer of Ottapalam Police Station
Next Story