Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാക്കളെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം ആവശ്യപ്പെട്ട സംഘം അറസ്റ്റിൽ

text_fields
bookmark_border
യുവാക്കളെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം ആവശ്യപ്പെട്ട സംഘം അറസ്റ്റിൽ
cancel

കോട്ടക്കല്‍: ഓണ്‍ലൈന്‍ ബിസിനസുമായി ബന്ധപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം ആവശ്യപ്പെട്ട സംഭവത്തില്‍ അഞ്ചംഗസംഘം മലപ്പുറം കോട്ടക്കലില്‍ അറസ്റ്റില്‍. പുളിക്കല്‍ ചെറുകാവ് ചെറുകൂഴിയില്‍ മുഹമ്മദ് അനീസ് (34), പുളിക്കല്‍ പറവൂര്‍ മേലാടത്ത്പുരയില്‍ അബ്ദുറഹൂഫ് (34), പുളിക്കല്‍ ചെറുകാവ് ഏലാടത്ത് ജാഫര്‍ (43), കിഴിശ്ശേരി കുഴിമണ്ണ ലക്ഷംവീട് കുന്നത്തുതൊടിയില്‍ ശിഹാബുദ്ധീന്‍ (36), പുളിക്കല്‍ അന്തിയൂര്‍കുന്ന് കണിയത്ത് ചോലയില്‍ മുജീബ് റഹ്മാന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

പുത്തൂര്‍ ബൈപ്പാസില്‍ നിന്നും യുവാക്കളെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പാലക്കാട് കല്ലടിക്കോട് നിന്നുമാണ് സംഘത്തെ പിടികൂടിയത്.

കൊടിഞ്ഞി, കരിപ്പൂര്‍ സ്വദേശികളാണ് പരാതി നൽകിയത്. സ്റ്റേഷന്‍ ഇൻസ്പെക്ടർ അശ്വിന്ത് കാരമ്മയിലിന്‍റെ നിർദേശ പ്രകാരം എസ്.ഐ എസ്.കെ പ്രിയനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suspects who kidnapped youths and demanded 65 lakhs were arrested
Next Story