Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്യാണ വീട്ടിൽ...

കല്യാണ വീട്ടിൽ അടിയുണ്ടാക്കിയ പ്രതികള്‍ പിടിയിൽ

text_fields
bookmark_border
കല്യാണ വീട്ടിൽ അടിയുണ്ടാക്കിയ പ്രതികള്‍ പിടിയിൽ
cancel

ആലപ്പുഴ: നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്യാണ വീട്ടിൽ അടിയുണ്ടാക്കിയ അഞ്ചുപേര്‍ പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12ാം വാർഡിൽ പാതിരപ്പള്ളി പള്ളിപറമ്പിൽ വീട്ടില്‍ അനു (സെബാസ്റ്റ്യൻ -23), അജിത് (ആന്റണി -27), മേനങ്കാട്ട് വീട്ടിൽ സാജൻ (27), പാനേഴത്ത് വീട്ടിൽ നോഷ് (കിച്ചു -25), അറയ്ക്കൽ വീട്ടിൽ സംഗീത് (അഖിൽ -25) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 28ന് തുമ്പോളി സ്വദേശി എബിയുടെ വീട്ടിലെ വിവാഹ പാർട്ടിയോടനുബന്ധിച്ച് മൈക്ക്സെറ്റ് പ്രവർത്തിപ്പിക്കാനെത്തിയ അമൽ സൗണ്ട് ഉടമയെ മർദിച്ച സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രി 10ന്​ മൈക്ക് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

നോർത്ത് പൊലീസ് സ്റ്റേഷൻ ഓഫിസര്‍ എം.കെ. രാജേഷ്, എസ്.ഐ എസ്​. പ്രദീപ്, എ.എസ്.ഐ മധു, സീനിയര്‍ പൊലീസ് റോബിൻസൺ, കോണ്‍സ്റ്റബിള്‍ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beat uparrest
News Summary - Suspects who beat up the wedding house arrested
Next Story