Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബത്തെ ആക്രമിച്ച...

കുടുംബത്തെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
ജ​യ​കു​മാ​ർ, വി​ഷ്ണു
cancel
camera_alt

ജ​യ​കു​മാ​ർ, വി​ഷ്ണു

കാ​ട്ടാ​ക്ക​ട: പ​ണ​മി​ട​പാ​ട്​ ത​ർ​ക്ക​ത്തി​ൽ ഗൃ​ഹ​നാ​ഥ​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ കാ​ട്ടാ​ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട ആ​മ​ച്ച​ൽ കു​രു​തം​കോ​ട് കു​ഴി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​ര എ​ന്ന ജ​യ​കു​മാ​ർ (50) മ​ക​ന്‍ വി​ഷ്ണു (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​രു​തം​കോ​ട് സ്വ​ദേ​ശി സ​ന​ൽ​കു​മാ​റി​നെ​യും മ​ക​ളെ​യു​മാ​ണ് പ്ര​തി​ക​ൾ ക​മ്പി​പ്പാ​ര, ക്രി​ക്ക​റ്റ് സ്റ്റ​മ്പ് എ​ന്നി​വ കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. സ​ന​ൽ​കു​മാ​റി​ന്റെ​യും ജ​യ​കു​മാ​റി​ന്റെ​യും ഭാ​ര്യ​മാ​ർ ത​മ്മി​ലു​ള്ള പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ജ​നു​വ​രി ഒ​ന്നി​നാ​ണ് സം​ഭ​വം. ക​ട​മാ​യി കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ക്കാ​ൻ പോ​യ മ​ക​ൾ ബി​ന്ദു​വി​നെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് സ​ന​ൽ​കു​മാ​റി​നെ​യും ആ​ക്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന​ൽ​കു​മാ​റി​നെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. ഗി​രീ​ഷ്, എ​സ്.​ഐ. ര​മേ​ശ്, സി.​പി.​ഒ​മാ​രാ​യ മ​നോ​ജ്, പ്ര​വീ​ൺ, വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspectsassault casearrested
News Summary - Suspects in family assault case arrested
Next Story