രണ്ട് വയസ്സുകാരന്‍ പുഴയില്‍ വീണു മരിച്ച സംഭവം: ദുരൂഹതയെന്ന് നാട്ടുകാർ
text_fieldsകൊച്ചി: മാതാപിതാക്കള്‍ ഡേ കെയറില്‍ ഏല്‍പിച്ച രണ്ട് വയസ്സുകാരൻ പുഴയില്‍ വീണു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആലുവ കൈന്തിക്കരയില്‍ വലിയമാക്കല്‍ രാജേഷ്-രശ്മി ദമ്പതികളുടെ ഏകമകന്‍ ആദരവ് (അമ്പാടി) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൂന്ന് ദിവസം മുമ്പാണ് ആദവിനെ കുറ്റിക്കാട്ടുകരയിലുള്ള ഡേ കെയറില്‍ വിടാന്‍ തുടങ്ങിയത്. വിവാഹത്തിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് രാജേഷിന് രശ്മി ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ടാകുന്നത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
എന്നാൽ സ്ഥാപനത്തിന്‍െറ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങിയ കുട്ടി പുഴയിലിറങ്ങിയതാകാമെന്നാണ് സ്ഥാപന അധികൃതരുടെ വിശദീകരണം. കുട്ടിയെ കാണാഞ്ഞതിനത്തെുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
