തീവ്രവാദബന്ധം സംശയിച്ചയാളെ വിട്ടു
text_fieldsനെടുമ്പാേശ്ശരി: തീവ്രവാദബന്ധം സംശയിച്ച് ചോദ്യം ചെയ്യാൻ വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു.
ഇയാളോട് എൻ.ഐ.എയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
നീറിക്കോട് സ്വദേശിയായ യുവാവ് കഴിഞ്ഞദിവസം സൗദിയിൽ പോകാൻ നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ബിനാനിപുരം പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. ഇയാൾ ഏറെ നാൾ യമനിലുംമറ്റും തങ്ങിയിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇത് എന്തിെനന്നായിരുന്നു പ്രധാന അന്വേഷണം. മതം മാറിയതിനെത്തുടർന്ന് ഇയാൾ പുതുതായി സ്വീകരിച്ച പേരിൽ മറ്റൊരു പാസ്പോർട്ട് തരപ്പെടുത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിരുന്നു.
എന്നാൽ, ഇത്തരത്തിൽ പാസ്പോർട്ട് എടുത്തിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. സൗദിയിൽ ജോലി ചെയ്യുന്നതിന് ൈഡ്രവർ വിസയും ഇയാൾക്കുണ്ട്.
