Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറീ സർവേ...

റീ സർവേ ബോധവത്​കരണത്തിന്​ സർവേ സഭകൾ

text_fields
bookmark_border
Digital Land Survey
cancel

തിരുവനന്തപുരം: ജനപങ്കാളിത്തത്തോടെ റീ സർവേ നടത്താൻ സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും സർവേ സഭ എന്ന പേരിൽ തദ്ദേശവകുപ്പിന്‍റെ സഹകരണത്തോടെ ഗ്രാമസഭകൾക്ക്​ ഈ മാസം തുടക്കം കുറിക്കുമെന്ന്​ റവന്യൂ മന്ത്രി കെ. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്​ടോബർ 12ന്​ വൈകീട്ട്​ നാലിന്​ തിരുവനന്തപുരം ജില്ലയിലെ വെയ്​ലൂർ വില്ലേജി​ലെ വാർഡ്​ സഭ തദ്ദേശമന്ത്രി എം.ബി. രാജേഷ്​ ഉദ്​ഘാടനം ചെയ്യും.

ആദ്യഘട്ടമായി ഒക്​ടോബറിൽ 200 സർവേ സഭകൾ ചേരും. റീസർവേ ജോലികളുമായി ബന്ധപ്പെട്ട്​ സർവേ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രേഖകൾ പരിശോധനക്കായി നൽകേണ്ടതിന്‍റെയും അതിർത്തികൾ ചൂണ്ടിക്കാണിച്ച്​ തരുന്നതിന്‍റെയും റീസർവേ നടത്തേണ്ടതിന്‍റെയും കൃത്യമായ റെക്കോഡുകൾ തയാറാക്കേണ്ടതിന്‍റെയും ആവശ്യകത പൊതുജനങ്ങളെ ബോധവത്​കരിക്കുന്നതിനാണ്​ സർവേ സഭ​.

ഡിജിറ്റൽ സർവേ ഇനിയും പൂർത്തീകരിക്കാത്ത 1550 വില്ലേജുകളിൽ നാല്​ വർഷത്തിനകം പൂർത്തീകരിക്കും. പദ്ധതിയുടെ ആകെ ചെലവ്​ 858 കോടിയാണ്​. 4,700 സർവേ ജീവനക്കാരെ നാലു വർഷത്തേക്കും നിയമിക്കും. എന്‍റെ ഭൂമി എന്ന വെബ്​സൈറ്റ്​ വഴി റീ സർവേക്ക്​ മുമ്പുള്ള സ്ഥലവും സർവേക്ക്​ ശേഷമുള്ള സ്ഥിതിയും അറിയാൻ കഴിയും. വസ്തു ഉടമകൾ വിദേശത്താണെങ്കിൽ പകരം ചുമതലപ്പെടുന്നവരെ കുറിച്ചുള്ള വിവരം റവന്യൂ വകുപ്പിനെ അറിയിക്കാം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:re surveySurvey sabha
News Summary - Survey sabha's for re-survey awareness
Next Story