ലോക്ഡൗണിൽ മദ്യം ലഭിക്കാത്തത് മദ്യവർജനത്തിന് സഹായകരമെന്ന് സർവേ
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് മദ്യം ലഭിക്കാതിരുന്നത് മദ്യപാന ശീലം ഉപേക്ഷിക്കാൻ സഹായകരമാണെന്ന് സർവേ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത 44 ശതമാനം പേർ ലോക്ഡൗൺ കാലയളവിൽ മദ്യത്തിനായി ശ്രമിച്ചില്ലെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ ജനകീയാരോഗ്യ കൂട്ടായ്മ ക്യാപ്സ്യൂൾ കേരളയാണ് സർവേ സംഘടിപ്പിച്ചത്.
സർവേയിലെ പ്രധാന കണ്ടെത്തലുകൾ:
•മദ്യമില്ലാതെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടിയപ്പോൾ വീട്ടിലെ അന്തരീക്ഷത്തിൽ മാറ്റമുണ്ടായി. കുട്ടികൾ കൂടുതൽ സന്തോഷം പ്രകടിപ്പിച്ചതായി 83 ശതമാനം പേർ അഭിപ്രായപ്പെട്ടു. കടബാധ്യതകൾ കാരണം ലോക്ഡൗൺ പ്രയാസകരമായതായി 73 ശതമാനം പേർ.
•മദ്യം കിട്ടാതായതോടെ മദ്യപാന ശീലം ഉപേക്ഷിക്കാൻ തയാറെന്ന് 13 ശതമാനം പേർ. ലോക്ഡൗൺ അനുഭവവും വർധിച്ച െചലവുമാണ് ഇതിനവരെ പ്രേരിപ്പിക്കുന്നത്. അതേസമയം 49.7 ശതമാനം പേർ മദ്യവിൽപനശാല തുറക്കാൻ കാത്തിരിക്കുന്നവരാണ്.
•ലോക്ഡൗൺ കാലത്ത് 65 ശതമാനം പേർക്കും മദ്യം ലഭിച്ചിരുന്നില്ല. ഇതിൽ 44 ശതമാനം പേർ മദ്യത്തിനായി ശ്രമം നടത്തിയില്ല. ഇവർക്ക് മദ്യം ലഭിക്കാത്തതിെൻറ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു.
•മദ്യം ലഭിക്കാത്തതിനാൽ വീട്ടിലെ അന്തരീക്ഷം ഗണ്യമായി മെച്ചപ്പെട്ടുവെന്ന് സ്ത്രീകൾ. വീടുകളിൽ കൂടുതൽ സാമ്പത്തിക ഭദ്രതയനുഭവപ്പെട്ടു. സ്ഥിരം മദ്യപരല്ലാത്തവർ വീട്ടിലിരിക്കുന്ന കാലത്ത് സഹായിക്കാറുണ്ട്. ഇവരിൽ നിന്ന് ഗാർഹിക പീഡനമുള്ളതായി റിപ്പോർട്ടില്ല.
•ഉറക്കമില്ലായ്മയാണ് മദ്യം കിട്ടാതായതോടെയുള്ള പ്രധാന ആരോഗ്യ പ്രശ്നം. കൈ വിറയലും പെെട്ടന്ന് ദേഷ്യം വരലുമാണ് മറ്റ് പ്രശ്നങ്ങൾ.
•ലോക്ഡൗണിന് ശേഷം മദ്യപരിൽ 50 ശതമാനം പേരിലും മെച്ചപ്പെട്ട രീതിയിലുള്ള സ്വഭാവമാറ്റം പ്രതീക്ഷിക്കുന്നു. ഇവർ മദ്യം കുടിക്കുന്ന തോതിൽ കുറവു വരുത്താനിടയുണ്ട്. തുടർച്ചയായ പിന്തുണ ലഭിച്ചാൽ ഇവർ മദ്യപാനം നിയന്ത്രിക്കുമെന്നും പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 148 പേരാണ് സർവേയിൽ പെങ്കടുത്തത്. കുടുംബാന്തരീക്ഷത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് സ്ത്രീകളുടെ കാഴ്ചപ്പാട് അറിയുവാൻ 18 സ്ത്രീകളേയും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
