Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാടക ഗർഭധാരണത്തിന്...

വാടക ഗർഭധാരണത്തിന് അനുമതി; ഉയർന്ന പ്രായപരിധി നിയന്ത്രണം യുക്തിപരം -ഹൈകോടതി

text_fields
bookmark_border
വാടക ഗർഭധാരണത്തിന് അനുമതി; ഉയർന്ന പ്രായപരിധി നിയന്ത്രണം യുക്തിപരം -ഹൈകോടതി
cancel

കൊച്ചി: വാടക ഗർഭധാരണത്തിന് അനുമതി നൽകുന്ന കാര്യത്തിൽ ഉയർന്ന പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത് അമ്മയുടേയും കുഞ്ഞിന്‍റേയും ക്ഷേമവും ആരോഗ്യവും മുൻനിർത്തിയാണെന്ന് ഹൈകോടതി. അതിനാൽ, വാടക ഗർഭധാരണത്തിന് അനുമതി നൽകാൻ ഭർത്താവിന് 55ഉം ഭാര്യക്ക് 50ഉം ആയി ഉയർന്ന പ്രായപരിധി നിശ്ചയിച്ച 2021 ലെ വാടക ഗർഭധാരണ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥ സേഛാപരമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് ജസ്റ്റിസ് എം.ബി. സ്നേഹലത വ്യക്തമാക്കി.

ഭർത്താവിന്‍റെ പ്രായപരിധി കവിഞ്ഞെന്ന പേരിൽ വാടക ഗർഭധാരണത്തിന് അനുമതി നിഷേധിച്ച നടപടി ചോദ്യം ചെയ്ത് 57കാരനായ ഭർത്താവടക്കം ദമ്പതികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വാടക ഗർഭധാരണത്തിന് ഭത്താവിന്‍റെ കാര്യത്തിൽ 26-55 ഉം ഭാര്യക്ക് 23-50 ഉം പ്രായപരിധി നിശ്ചയിച്ചത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

നിയമം നിലവിൽ വരുന്ന 2022 ജനുവരി 25ന് മുമ്പ് നടപടികൾ തുടങ്ങിയെന്ന വാദം ഹരജിക്കാർ ഉയർത്തിയെങ്കിലും അണ്ഡം സൂക്ഷിച്ചത് 2023ൽ മാത്രമായതിനാൽ ഇതിന്‍റെ പേരിലും ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് ഹരജി തള്ളിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssurrogacyhigh courtLatest News
News Summary - Surrogacy permitted; Upper age limit is reasonable - High Court
Next Story