Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഡി സതീശനെതിരെയുള്ള...

വി.ഡി സതീശനെതിരെയുള്ള പരോക്ഷ വിമർശനമോ? ജാതിവാൽ രാഷ്ട്രീയത്തിനെതിരെ ഡോ. ജിന്റോ ജോൺ

text_fields
bookmark_border
വി.ഡി സതീശനെതിരെയുള്ള പരോക്ഷ വിമർശനമോ? ജാതിവാൽ രാഷ്ട്രീയത്തിനെതിരെ ഡോ. ജിന്റോ ജോൺ
cancel

കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ പേരിനൊപ്പമുള്ള ജാതിവാലുകളെയും പരമ്പരാഗത വിലാസങ്ങളെയും തള്ളിക്കൊണ്ടുള്ള യൂത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. വി.ഡി. സതീശൻ തന്റെ പേരിനൊപ്പം ജാതിവാൽ ചേർത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെയുള്ള പരോക്ഷ വിമർശനമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ പോസ്റ്റിനെ വിലയിരുത്തുന്നത്. ജാതിവാലുകളില്ലാത്ത കോൺഗ്രസ് ആണ് ഇൻക്ലൂസീവ് എന്ന് ജിന്റോ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

പേരിനൊപ്പം ജാതിയുടെയോ മതത്തിന്റെയോ വാലുകൾ തൂക്കി നടക്കുന്നത് കോൺഗ്രസിന്റെ മതേതര ബോധ്യങ്ങൾക്ക് ചേർന്നതല്ലെന്ന ശക്തമായ സന്ദേശമാണ് ഈ പോസ്റ്റ് നൽകുന്നതെന്ന് നിരീക്ഷർ ചുണ്ടികാണിക്കുന്നു.

അതേസമയം, വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ’ എന്ന് പറഞ്ഞായിരുന്നു സത്യവാചകം ചൊല്ലിയത്.

പോസ്റ്റിന്റെ പൂർണരൂപം

തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല.

ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ്‌ ബോധ്യം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fb postYouth CongressVD SatheesanJinto John
News Summary - Surname Politics: Youth Congress Leader Calls Out Caste Tags After CM’s Oath
Next Story