ശ്രീചിത്രയിൽ രണ്ടു ദിവസത്തിനുള്ളിൽ ശസ്ത്രക്രിയകൾ നടക്കും, മാധ്യമങ്ങളിൽ വന്നയത്ര ഗൗരവമില്ലെന്ന് സുരേഷ് ഗോപി
text_fieldsതിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധി പരിഹരിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ മാധ്യമങ്ങളിൽ വന്നയത്ര ഗൗരവം ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികൾക്ക് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ചാണ് നിൽക്കുന്നത്. ടെക്നിക്കലായ കാര്യങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയിൽ മുന്നോട്ട് പോകാനുള്ള തീരുമാനമായി. ശസ്ത്രക്രിയകൾ രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രി ശ്രീചിത്രയിലെത്തിയപ്പോഴാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര യോഗം ചേർന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി , ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരി, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാൽ ചികിത്സാ പ്രതിസന്ധി നേരിടുന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തുടർന്ന് ന്യൂറോ റേഡിയോളജി ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീചിത്രയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.