Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹസീന ഇബ്രാഹിമിന് സുരേഷ് വാരിയര്‍ പുരസ്‌കാരം

text_fields
bookmark_border
ഷാഫി ചങ്ങരംകുളത്തിന് ദൃശ്യമാധ്യമ പുരസ്‌കാരം
ഹസീന ഇബ്രാഹിമിന് സുരേഷ് വാരിയര്‍ പുരസ്‌കാരം
cancel

ഗുരുവായൂര്‍: ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സുരേഷ് വാരിയര്‍ സ്മാരക പുരസ്‌കാരത്തിന് ‘മാധ്യമം’ വൈപ്പിന്‍ ലേഖിക ഹസീന ഇബ്രാഹിം അർഅഹയായി. സി.എന്‍.ടി.വി റിപ്പോര്‍ട്ടര്‍ ഷാഫി ചങ്ങരംകുളത്തിനാണ് ദൃശ്യമാധ്യമ വിഭാഗം പുരസ്‌കാരം.

10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം അവസാനം ഗുരുവായൂരില്‍ നടക്കുന്ന സുരേഷ് വാരിയര്‍ അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കുമെന്ന് പ്രസ് ഫോറം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സി.എ. കൃഷ്ണന്‍, പ്രിയ ഇളവള്ളിമഠം, പി.കെ. രാജേഷ് ബാബു എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. പ്രസ് ഫോറം പ്രസിഡന്റ് പി.കെ. രാജേഷ് ബാബു, സെക്രട്ടറി ലിജിത്ത് തരകന്‍, ട്രഷറര്‍ ശിവജി ഗുരുവായൂര്‍, ജോഫി ചൊവ്വന്നൂര്‍, കെ. വിജയന്‍ മേനോന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suresh Warrier award to Haseena Ibrahim and shafi changaramkulam
Next Story