Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമർശകരോട് പോകാൻ പറ;...

വിമർശകരോട് പോകാൻ പറ; കൈ നീട്ടം വിവാദമാക്കിയത് മ്ലേച്ഛൻമാർ -സുരേഷ് ഗോപി

text_fields
bookmark_border
Suresh Gopis Covid test positive
cancel
Listen to this Article

തൃശൂർ: വിഷുക്കൈനീട്ടം വിവാദത്തിൽ രൂക്ഷ വിമർശനവുമായി സുരേഷ് ഗോപി വീണ്ടും രംഗത്ത്.തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛൻമാരാണെന്ന് സുരേഷ്ഗോപി പറഞ്ഞു. ദ്രോഹികളാണ് വിമർശിക്കുന്നത്. വിമർശകരോട് പോകാൻ പറ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ടി.പിയെയും ഷുഹൈബിനേയും പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കേണ്ട. മ്ലേച്ഛമായ രാഷ്ട്രീയചിന്താഗതിയാണിത്. കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ തെളിയിക്കട്ടേയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

സുരേഷ് ​ഗോപി വിഷുക്കൈനീട്ടം നൽകിയവർ അദ്ദേഹത്തെ കാൽ തൊട്ട് വന്ദിക്കുന്ന വിഡി‍യോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത് വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishuactor suresh gopi
News Summary - Suresh Gopi vishu Controversy
Next Story