Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ...’; മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

text_fields
bookmark_border
Suresh Gopi
cancel

ന്യൂഡൽഹി: ലോക്സഭാംഗമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യാൻ പീഠത്തിൽ കയറിയത് നാമം ജപിച്ച്. ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ... എന്ന് ചൊല്ലിക്കൊണ്ടാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ പീഠത്തിന് സമീപമെത്തിയത്.

മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം ഭരണപക്ഷ , പ്രതിപക്ഷ അംഗങ്ങളെ നോക്കി തൊഴുതാണ് സുരേഷ് സീറ്റിലേക്ക് മടങ്ങിയത്.

ബി.ജെ.പിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമായ സുരേഷ് ഗോപി, മൂന്നാം മോദി സര്‍ക്കാറിൽ പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയാണ്.

18ാം ലോ​ക്സ​ഭ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യോ​ടെയാണ് ആരംഭിച്ചത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ, മ​റ്റു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ എ​ന്നി​വ​രാണ് പ്രോ​ടെം സ്പീ​ക്ക​റായ ബി.​ജെ.​പി എം.പി ഭ​ർ​തൃ​ഹ​രി മെ​ഹ്താ​ബ് മുമ്പാകെ ആദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെയ്തത്.

തുടർന്ന് അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ​നി​ന്നു​ള്ള പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ആരംഭിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാരുടെ സത്യപ്രതിജ്ഞ വൈകീട്ട് നാലുമണിയോടെ നടക്കും. വിദേശത്തായതിനാൽ ശശി തരൂർ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suresh Gopi takes oath at Malayalam In Loksabha
Next Story