Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലാ ബിഷപ്പ്: എല്ലാ കാര്യത്തിലും മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ലെന്ന് സുരേഷ് ഗോപി

text_fields
bookmark_border
സർക്കാറിന്‍റെ നടപടികൾ രാജ്യദ്രോഹമാണെങ്കിൽ എതിർക്കും
suresh gopi
cancel

കട്ടപ്പന: പാലാ ബിഷപ്പിന്‍റെ വംശീയ പരാമർശങ്ങളിൽ സംസ്ഥാന സർക്കാറിനെ പിന്തുണച്ച് ബി.ജെ.പി നേതാവും എം.പിയുമായ സുരേഷ് ഗോപി. വിഷയത്തിൽ സർക്കാർ ഇടപെടുന്നുണ്ട്. അവർ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. പാർട്ടി ജില്ലാ നേതൃത്വം ഈ വിഷയം സർക്കാറിനെ അറിയിച്ചിട്ടുണ്ടാവാം. സർക്കാറിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

എല്ലാ കാര്യത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല, ഭരണാധികാരിയാണ്. വഹിക്കുന്ന പദവി അനുസരിച്ചുള്ള പ്രവർത്തനത്തിലെ അന്തസ് അദ്ദേഹം പാലിക്കുന്നുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സർക്കാറിന്‍റെ നടപടികൾ രാജ്യദ്രോഹമാണെങ്കിൽ അതിനെ എതിർക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suresh Gopi support to Pinarayi Vijayan in Pala Bishop Issues
Next Story