Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളൻമാരുടെ കൂട്ടത്തിലെ മികച്ച കള്ളനെയാണ് അന്വേഷണം ഏൽപിച്ചത്; പൂരം ​അന്വേഷണത്തിൽ സുരേഷ് ഗോപി

text_fields
bookmark_border
Suresh Gopi
cancel

കോഴിക്കോട്: തൃശൂർ പൂരം അല​ങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അന്വേഷണം അടുത്ത പൂരം വരെ നീട്ടിക്കൊണ്ടു പോകരുത്. ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെയാണോ ഏൽപിക്കുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ഒരു കള്ളനു നേരെയാണ് പരാതി ഉയർന്നത്. കള്ളൻമാരുടെ കൂട്ടത്തിലെ മികച്ച കള്ളനെയാണ് അന്വേഷണം ഏൽപിക്കുന്നത്.

പൊലീസിനു നേരെ ഉയർന്ന പരാതിയിൽ ചട്ടക്കൂടിനകത്ത് നിന്നു കൊണ്ട് ജഡ്ജിയെ കൊണ്ടോ റിട്ടയേഡ് ജസ്റ്റിനെ കൊണ്ടോ അന്വേഷിപ്പിക്കണം. സത്യം മൂടിവെക്കില്ല എന്ന ഉറപ്പുള്ള അന്വേഷണം വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suresh Gopi reacts to Thrissur Pooram investigation
Next Story