എയിംസിന്‍റെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂ -സുരേഷ് ഗോപി
text_fieldsകൊച്ചി: എയിംസിന്‍റെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്‍റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് പദ്ധതി പ്രഖ്യാപിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എയിംസിന് വേണ്ടി ഒരേയൊരു ഓപ്ഷനെ കേരളം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ. മൂന്ന് ഓപ്ഷനുകളാണ് നൽകേണ്ടത്. എന്നാൽ, ആ ഒരു ഓപ്ഷന് വേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റ് കാര്യങ്ങൾ അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തന്‍റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത് എന്ത് തർക്കമുണ്ടെങ്കിലും തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
തുടർച്ചയായി ഉണ്ടാകുന്ന കപ്പൽ അപകടങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മത്സ്യത്തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണ്. നിയമനടപടി വേണോയെന്ന് സംസ്ഥാനം തീരുമാനിക്കട്ടെ. സുരക്ഷാ വിഷയത്തിൽ കേന്ദ്ര സർക്കാർ തീർച്ചയായും ഇടപെടുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.