Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ സുരേഷ്​ഗോപി...

തൃശൂരിൽ സുരേഷ്​ഗോപി എൻ.ഡി.എ സ്ഥാനാർഥി

text_fields
bookmark_border
തൃശൂരിൽ സുരേഷ്​ഗോപി എൻ.ഡി.എ സ്ഥാനാർഥി
cancel

തൃശൂർ: തൃശൂരിൽ രാജ്യസഭാഗംവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി ബി.​െജ.പി സ്ഥാനാർഥി. ബി.ജെ.പി കേന്ദ്രസമിതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിടാൻ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽനിന്ന്​ വയനാട്ടിലേക്ക്​ മാറിയതോ​െട ബി.ഡി.ജെ.എസിൽനിന്ന്​ സീറ്റ്​ ഏറ്റെടുത്താണ് സുരേഷ് ഗോപിയെ മത്സരിപ്പിക്കുന്നത്.

ശക്തമായ ത്രികോണ മത്സരത്തിന്​ സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വത്തിലൂടെ കഴിയുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. ബുധനാഴ്ച വൈകീട്ട് തൃശൂർ പാലസ് റോഡിലെ ഭാരതീയ വിദ്യാഭവൻ ഹാളിൽ എൻ.ഡി.എ കൺവെൻഷൻ നടക്കും. തൃശൂർ സീറ്റിന്​ ബി.ജെ.പിയുടെ ജില്ലാ നേതാക്കൾ അടക്കമുള്ളവർ അവകാശവാദം ഉന്നയി​െച്ചങ്കിലും ദേശീയ നേതൃത്വം സുരേഷ്ഗോപി​െയയാണ്​ നിർദ്ദേശിച്ചത്.

തുഷാർ ഇല്ലെങ്കിൽ തൃശൂർ സീറ്റ്​ വേണമെന്ന ബി.ജെ.പി ജില്ലാ നേതൃത്വത്തി​​​​െൻറ നേരത്തെയുള്ള ആവശ്യംകൂടി പരിഗണിച്ചാണ്​ സീറ്റ്​ പാർട്ടി ഏറ്റെടുത്തത്​. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ സംസ്ഥാന പ്രസിഡൻറ്​ പി.എസ്​. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി എം.ടി.രമേശ്, കോൺഗ്രസ്​ വിട്ട്​ എത്തിയ ടോം വടക്കൻ, ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് എന്നീ പേരുകൾ ഉയർ​െന്നങ്കിലും അപ്രതീക്ഷിതമായാണ്​ സുരേഷ് ഗോപി നിർദേശിക്കപ്പെട്ടത്​.

തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ മത്സരിക്കാൻ ബി.ജെപിയിലെ പല നേതാക്കളും ആഗ്രഹിച്ച സീറ്റാണ് തൃശൂർ. ബി.ജെ.പി ‘എ’ ക്ലാസ്​ മണ്ഡലമായി ഇപ്പോഴും കണക്കാക്കുന്ന തൃശൂരിൽ സുരേഷ്ഗോപിയെ പരിഗണിക്കാൻ സാമൂദായിക സമവാക്യങ്ങളും ഘടകമായെന്നാണ് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactor suresh gopimalayalam newsnda candidateloksabha election 2019Thrissur NewsBJPBJP
News Summary - suresh gopi NDA candidate in Trissur -kerala news
Next Story