‘സമരം ചെയ്യുന്ന ആശമാരെ പിരിച്ചുവിട്ട് പകരക്കാരെ നിയമിക്കാൻ ശ്രമിച്ചാൽ കേന്ദ്ര വിഹിതം നൽകണമോ എന്ന് ആലോചിക്കാൻ ആവശ്യപ്പെടും’
text_fieldsതിരുവനന്തപുരം: ആശ വർക്കർമാർ നടത്തുന്ന സമരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സമരം ചെയ്യുന്നവരെ പിരിച്ചുവിട്ട് പകരക്കാരെ നിയമിക്കാൻ കേരളം ശ്രമിച്ചാൽ പദ്ധതിക്ക് വിഹിതം നൽകണമോ എന്ന് ആലോചിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം സമരവേദി സന്ദർശിക്കവേ പറഞ്ഞു.
പദ്ധതിയുടെ മാനദണ്ഡങ്ങൾ ആവശ്യമെങ്കിൽ പുനഃപരിശോധിക്കാൻ പ്രധാനമന്ത്രിയോട് പറയാം. തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും കാബിനറ്റുമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, സമരം ചെയ്യുന്നവർക്കൊപ്പം തങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മിനിമം കൂലിയടക്കം ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് തെറ്റാണോ. സമരം ചെയ്യുന്നവരെ സർക്കാറും ഇടതുപക്ഷവും പരിഹസിക്കുന്നു. സമരത്തിന് പിന്തുണ അർപ്പിച്ചെത്തിയവർക്ക് പൊലീസ് നോട്ടീസ് നൽകുന്നു.
സമരം പൊളിക്കാൻ ബദൽ സമരം നടത്തുന്നു. ഇത് കമ്യൂണിസ്റ്റ് പാർട്ടിയാണോ അതോ തീവ്രവലതുപക്ഷ പാർട്ടിയാണോ എന്നാണ് സംശയം. സംസ്ഥാന സർക്കാറിന് മുതലാളിത്ത സ്വഭാവമാണ്. അവർ സമരങ്ങളെ ഭയക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

