കമ്യൂണിസം കൊണ്ട് തുലഞ്ഞ ആലപ്പുഴയെ എയിംസ് രക്ഷപ്പെടുത്തും -സുരേഷ് ഗോപി
text_fieldsസുരേഷ് ഗോപി
തൃശൂർ: കമ്യൂണിസം കൊണ്ട് തുലഞ്ഞ നാടിനെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിന്റെ വികസനം ലക്ഷ്യമിട്ടുള്ള ‘എസ്.ജി കോഫി ടൈംസ്’ എന്ന പേരിലുള്ള ചര്ച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല. രാഷ്ട്രീയവും പ്രാദേശികതയുമല്ല ഇക്കാര്യത്തിൽ കാണുന്നത്. ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാര് പ്രാര്ഥിക്കണം.
മെട്രോ റെയിൽ സര്വിസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ല. അങ്കമാലി വരെ മെട്രോപാത എത്തിയ ശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്, ഗുരുവായൂര് വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണനെ വീട്ടിലെത്തി കണ്ട ശേഷമാണ് സുരേഷ് ഗോപി പരിപാടി തുടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

