Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നൂടെ ഗംഭീരമായി, ജനമല്ലേ തീരുമാനിക്കുന്നത്; കെ. മുരളീധരന്‍ തൃശ്ശൂരിലെത്തുന്നതിനോട് സുരേഷ് ഗോപി

text_fields
bookmark_border
suresh gopi
cancel

തൃശ്ശൂർ: കോൺഗ്രസ് നേതാവ് കെ. മുരളീധരൻ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. അതിനെന്താ ആയിക്കോട്ടെ, ജനമല്ലേ തീരുമാനിക്കുതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

ഒന്നൂടെ ഗംഭീരമായെന്ന് പറഞ്ഞ സുരേഷ് ഗോപി, ജനം മാത്രമാണ് തന്‍റെ മുന്നിലുള്ളതെന്ന് പറഞ്ഞു. ആര് വരുന്നു ആര് പോകുന്നുവെന്ന് നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകരയിലെ സിറ്റിങ് എം.പിയായ കെ. മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു എൻ.ഡി.എ സ്ഥാനാർഥി.

തൃശൂരിൽ പ്രചാരണം അനൗ​ദ്യോഗികമായി തുടങ്ങിയ ടി.എൻ പ്രതാപന് നിയമസഭ സീറ്റ് നൽകാനാണ് ധാരണ. വടകരയിൽ മത്സരിക്കാൻ യുവ നേതാവ് ഷാഫി പറമ്പിലിനാണ് മുൻതൂക്കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suresh Gopi about K.Muraleedharan coming to Thrissur lok sabha seat
Next Story