Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്‍റെ അമ്മയാണേ സത്യം,...

എന്‍റെ അമ്മയാണേ സത്യം, നിങ്ങൾ വ്യാഖ്യാനിച്ചതല്ല ഞാൻ ഉദ്ദേശിച്ചത്; 'മറ്റേ മോന്‍' പരാമർശത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി

text_fields
bookmark_border
എന്‍റെ അമ്മയാണേ സത്യം, നിങ്ങൾ വ്യാഖ്യാനിച്ചതല്ല ഞാൻ ഉദ്ദേശിച്ചത്; മറ്റേ മോന്‍ പരാമർശത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി
cancel
Listen to this Article

കൊല്ലം: 'മറ്റേ മോന്‍' പരാമർശത്തിൽ വിശദീകരണവുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഉദ്ദേശിച്ചത് മറ്റേ മകന്‍ എന്നായിരുന്നുവെന്നും നിങ്ങള്‍ വ്യാഖ്യാനിച്ചതല്ല ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 'നെഞ്ചത്ത് കൈവെച്ച് പറയാം, ഞാൻ നിങ്ങളൊക്കെ വ്യാഖ്യാനിച്ച അതല്ല ഉദ്ദേശിച്ചത്. എനിക്ക് ആ സമയത്ത് അദ്ദേഹത്തിന്‍റെ പേര് എടുത്ത് പറയാൻ തോന്നിയില്ല. ഇത് പറഞ്ഞ ആ മോൻ ഇല്ലേ, എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. എന്‍റെ അമ്മ സത്യം' -സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ സമയം ആയതിനാൽ മാധ്യമങ്ങൾ അങ്ങനെ വ്യാഖ്യാനിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്കതിൽ പരിതപിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ എൻ.എം ഹാളിൽ ബി.ജെ.പി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറക്കായ്' എന്ന യോഗത്തിലാണ് ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനെ....’ എന്ന് സുരേഷ് ഗോപി പറഞ്ഞത്. 'കേരളത്തിൽ എയിംസ് വരും മറ്റേ മോനെ... നിങ്ങൾ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല, ഒരു അഞ്ച് ജില്ലകളുടെ പേര് കൂടി തരൂ എന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നത്. 2016ൽ രാജ്യസഭാംഗമാകുന്നതിന് മുമ്പ് 2015ൽ എല്ലാ സംസ്ഥാനത്തിനും ഓരോ എയിംസ് എന്ന പദ്ധതിയാണെങ്കിൽ മോദിജിയുമായുള്ള ബന്ധത്തിന്‍റെ പുറത്ത് അന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടത് രാഷ്ട്രീയമായി വഞ്ചിക്കപ്പെട്ട് കിടക്കുന്ന ആലപ്പുഴയിൽ അനുവദിക്കണമെന്നാണ്' - എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

തീർച്ചയായും കേരളത്തിൽ ഒരു ജില്ലയിൽ എയിംസ് വരും. ഇത് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ടത് തൃശൂരിനെ ആയിരിക്കണം. അതാണ് നീതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് ഇല്ലെന്നുമാത്രമല്ല ആവശ്യമായ പരിഗണന പോലും ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh GopiKerala NewsBJPUnion Budget 2026
News Summary - Suresh Gopi
Next Story