Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നി​റ സൗ​ഹൃ​ദം, വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത തൂ​ലി​ക; സു​രേ​ഷ് ഇ​നി ഓ​ർ​മ

text_fields
bookmark_border
നി​റ സൗ​ഹൃ​ദം, വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത തൂ​ലി​ക; സു​രേ​ഷ് ഇ​നി ഓ​ർ​മ
cancel

കുറ്റിപ്പുറം: മാധ്യമ പ്രവർത്തനത്തെ ജീവവായുവായി കണ്ടിരുന്ന മാധ്യമപ്രവർത്തകനായിരുന്നു ശനിയാഴ്ച അന്തരിച്ച സുരേഷ് ഇ. നായർ. മൂന്ന് പതിറ്റാണ്ടിലധികമായി മാധ്യമരംഗത്ത് എടപ്പാളിലും കുറ്റിപ്പുറത്തും നിറസാന്നിധ്യമായിരുന്നു സുരേഷ്. ദീപികയുടെയും മാധ്യമത്തിന്റെയും നിലവിൽ കുറ്റിപ്പുറത്തെ മാതൃഭൂമി ലേഖകനായും പ്രവർത്തിച്ചുവന്നിരുന്ന സുരേഷ് മാധ്യമപ്രവർത്തനത്തിലൂടെ വലിയ സൗഹൃദവലയമാണ് സമൂഹത്തിൽ ഉണ്ടാക്കിയെടുത്തത്.

മറ്റുള്ളവരുടെ തെറ്റുകൾ കണ്ടാൽ തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്നടിച്ച് പറയുന്ന ഇദ്ദേഹത്തിന്റെ എഴുത്തുകൾ സമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. എടപ്പാൾ പ്രസ് ക്ലബിന്റെ രക്ഷാധികാരിയായും കുറ്റിപ്പുറം പ്രസ് ക്ലബിന്റെ മുൻ സെക്രട്ടറിയായും പ്രവർത്തിച്ചുവന്ന ഇദ്ദേഹം സഹപ്രവർത്തകരെ ചേർത്തുപിടിക്കുന്നതിന് എന്നും മുൻനിരയിലുണ്ടായിരുന്നു. മാധ്യമപ്രവർത്തനത്തിന് ഒപ്പം തന്നെ കാറ്ററിങ് മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ‘മയൂര’ എന്ന പേരിലാണ് ഇദ്ദേഹം കാറ്ററിങ് സേവനം നടത്തിവന്നിരുന്നത്. കാറ്ററിങ് അസോസിയേഷന്റെ സംസ്ഥാന നേതാവ് കൂടിയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് എട്ടോടെയാണ് തിരുനാവായക്കുസമീപം സുരേഷ് ഇ. നായർ ട്രെയിൻ തട്ടി മരിക്കുന്നത്. തിരൂർ ഗവ. ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം തുടർന്ന് വീട്ടിലെത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ നീണ്ട നിര തന്നെ ഒഴുകിയെത്തിയിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽനിന്നുള്ള നിരവധി പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തിനുശേഷം ഭൗതികശരീരം ഐവർമഠത്തിലേക്ക് സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suresh E. Nair Dies in Train Accident
Next Story