Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാനിയുമൊത്തുളള ഫോട്ടോ വിവാദത്തിന് സ്വരാജിന്റെ മറുപടി
text_fieldsbookmark_border
കൊച്ചി: വാർത്താ അവതാരിക ഷാനി പ്രഭാകറുമൊത്തുള്ള ഫോട്ടോ വിവാദമാക്കിയ സംഭവത്തിൽ മറുപടിയുമായി എം. സ്വരാജ് എം.എൽ.എ. വിഷയത്തിൽ പ്രതികരണം വേണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ സ്ത്രീകളുടെ നേർക്കുള്ള ആക്രമണോത്സുകത എത്രമാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രതികരിക്കുകയാണെന്നാണ് സ്വരാജ് പറയുന്നത്. രണ്ടു പേരും ചേർന്നുള്ള ഫോട്ടോയും സ്വരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഷാനി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഷാനി പല സന്ദർശകരിൽ ഒരാളല്ല . എന്റെ അടുത്ത സുഹൃത്താണെന്നും സുരാജ് പോസ്റ്റിൽ പറയുന്നു.
Next Story
